Image

ഡാളസ്സിലെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 08 September, 2011
ഡാളസ്സിലെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച
ഡാളസ് : ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മുഴുവന്‍ മലയാളികളേയും സമന്വയിപ്പിച്ചു എല്ലാവര്‍ഷവും ആഘോഷമായി നടത്തിവരാറുള്ള ഓണം ഈ വര്‍ഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടും.

ഡാളസ് കേരളാ അസ്സോസിയേഷനാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

ലയാളം മൂവിസ്റ്റാര്‍ സുചിത്ര മുരളി, ഡോ.ശ്രീകുമാര്‍ നായര്‍ എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യാത്ഥികള്‍ .

കലാപ്രകടനങ്ങളും ഓണസദ്യയും കേരളത്തിന്റെ ഓണാഘോഷങ്ങളുടെ തനിയാവര്‍ത്തനമായിരിക്കുമെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് മാത്യൂ കോശിയും, സെക്രട്ടറി ഹരിദാസ് തങ്കപ്പനും പറഞ്ഞു.

തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഓണുപരിപാടികളിലും, ഓണസദ്യയിലും എല്ലാ മലയാളി സുഹൃത്തുക്കളും വന്ന് പങ്കെടുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യൂ കോശി - 214-734 6092
ഹരിദാസ് തങ്കപ്പന്‍ - 214 908-5686
സ്റ്റാന്‍ലി ജോര്‍ജ്ജ് - 469-286-8037
ഡാളസ്സിലെ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക