Image

ഭവന നിര്‍മ്മാണം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ ആനുകൂല്യം നല്‍കുമെന്ന്‌ കുഞ്ഞാലിക്കുട്ടി

Published on 14 September, 2011
ഭവന നിര്‍മ്മാണം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ ആനുകൂല്യം നല്‍കുമെന്ന്‌ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നഗര വികസനത്തിന്‍െറ ഭാഗമായി ആരംഭിക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്‌ നീക്കിവെക്കാന്‍ നിയമം നിര്‍മിക്കുമെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 20മുതല്‍ 25 ശതമാനം വരെ ഇളവാണ്‌ ഇത്തരക്കാര്‍ക്ക്‌ ലഭിക്കുക. സ്വകാര്യ സംരംഭങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാവും. നിയമത്തിന്‍െറ കരട്‌ തയാറാക്കാന്‍ ചീഫ്‌ ടൗണ്‍ പ്‌ളാനറെ ചുമതലപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന നഗര സഭകള്‍ക്ക്‌ ധനസഹായം നല്‍കുമെന്നും, കോര്‍പറേഷന്‍ അടക്കം എല്ലാ മുനിസിപ്പാലിററികളുടേയും മാസ്റ്റര്‍ പ്‌ളാന്‍ ഡിസംബറിനകം തയ്യാറാക്കും. അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക