Image

മരിക്കുന്ന ദൃശ്യം വീഡിയോയില്‍: കേസ്സെടുക്കണമെന്ന് മന്ത്രി

Published on 14 September, 2011
മരിക്കുന്ന ദൃശ്യം വീഡിയോയില്‍: കേസ്സെടുക്കണമെന്ന് മന്ത്രി
കോട്ടയം മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ശ്വാസംകിട്ടാതെ യുവാവ് മരിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി ടി.വി.ചാനലില്‍ സംപ്രേഷണംചെയ്ത ആള്‍ക്കെതിരെ കേസ്സെടുക്കണമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.

മരണത്തോട് മല്ലിടുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ അത് വീഡിയോയില്‍ പകര്‍ത്തുന്നത് മനുഷ്യത്വമില്ലായ്മയാണ്. ഇത്തരം ദൃശ്യങ്ങള്‍ ചാനലുകളില്‍ കാണിക്കുന്നത് മാധ്യമ ധാര്‍മികതയ്ക്ക് എതിരാണ്. ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ കാണരുതെന്നാണ് പുതിയ തലമുറയോട് തനിക്ക് അപേക്ഷിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കേണ്ടതാണ്. മരണത്തോട് മല്ലിടുന്ന ആളെ രക്ഷപ്പെടുത്തിയിട്ടുവേണം ഇതിനുവേണ്ടി ശ്രമിക്കേണ്ടത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക