Image

കോലഞ്ചേരി പള്ളിത്തര്‍ക്കം അവസാനിക്കുന്നു

Published on 15 September, 2011
കോലഞ്ചേരി പള്ളിത്തര്‍ക്കം അവസാനിക്കുന്നു
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കം അവസാനിക്കുന്നു. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുമായി ഹൈക്കോടതി നിയോഗിച്ച അഭിഭാഷക സംഘം നടത്തിയ ചര്‍ച്ചകളിലാണ് സമവായ സാധ്യതയായത്.

അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിക്കുകയാണെന്ന് യാക്കോബായ സഭ അറിയിച്ചു. വിശ്വാസികള്‍ നടത്തുന്ന ഉപവാസസമരം പൊതുനിരത്തില്‍ നിന്നും ചാപ്പലിലേക്ക് മാറ്റുകയാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും അറിയിച്ചു.

ഇരു വിഭാഗക്കാരുമായും ചര്‍ച്ചകള്‍ തുടരുമെന്ന് മീഡിയേഷന്‍ സെന്റര്‍ പ്രതിനിധികള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം അഭിഭാഷകരായ എന്‍ ധര്‍മ്മന്‍, ശ്രീലാല്‍ വാര്യര്‍ എന്നിവരാണ് മധ്യസ്ഥ സംഘത്തിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക