Image

ഹോക്കി താരം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നല്‍കും

Published on 15 September, 2011
ഹോക്കി താരം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നല്‍കും
തിരുവനന്തപുരം: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളി താരം പി.ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു. ടീം മാനേജരും മലയാളിയുമായ രമേശിന് 50,000 രൂപയും നല്‍കും. ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലില്‍ ശ്രീജേഷ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കായികസംഘടനകളുടെ പീഡനങ്ങളില്‍ നിന്ന് കായികതാരങ്ങളെ മോചിപ്പിക്കുകയാണ് മന്ത്രി എന്ന നിലയില്‍ തന്റെ ലക്ഷ്യമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. മാര്‍ച്ച് 31 മുമ്പ് ഓഡിറ്റിങ് പൂര്‍ത്തിയാക്കാത്ത കായികസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീജേഷിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക