ന്യൂയോര്‍ക്ക്: അമേരിക്ക സന്ദര്‍ശിക്കുന്ന ചെങ്ങന്നൂര്‍ എം.എല്‍.എ പി.സി.
വിഷ്ണുനാഥിന് ചെങ്ങന്നൂര്‍ അസോസിയേഷന് യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം
നല്കുന്നു. യുവതലമുറയുടെ നേതാവും, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും,
കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമായ പി.സി. വിഷ്ണുനാഥിന്
സെപ്റ്റംബര്‍ 21-ന് ബുധനാഴ്ച വൈകിട്ട് 6.30-ന് സന്തൂര്‍ റെസ്റ്റോറന്റില്‍ (257
-05 Union Turnpike, GlenOaks, NY 11004) വെച്ച് പ്രസിഡന്റ് അഡ്വ. ചെറിയാന്
സാമുവേലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വെച്ചാണ് സ്വീകരണം നല്‍കുന്നത്.
പ്രസ്തുത മീറ്റിംഗിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍
അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന് സാമുവേല്‍ (516 270 3414), സലീം
(914 643 3700), മോനച്ചന് (516 635 8205), ജോര്‍ജ് കുര്യന് (516 365 0574),
ജോണ്‍ വര്‍ഗീസ് (516 488 0187).