Image

ഒ.സി.ഐ കാര്‍ഡ്‌: പ്രശ്‌ന പരിഹാരത്തിന്‌ കമ്മിറ്റി നിലവില്‍ വന്നു

ജോഷി വള്ളിക്കളം Published on 16 April, 2013
ഒ.സി.ഐ കാര്‍ഡ്‌: പ്രശ്‌ന പരിഹാരത്തിന്‌ കമ്മിറ്റി നിലവില്‍ വന്നു
ഷിക്കാഗോ: വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിരിക്കുന്ന ഇന്ത്യന്‍ വംശജരായ ജനങ്ങള്‍ക്ക്‌ കഴിഞ്ഞ രണ്‌ടര വര്‍ഷത്തോളമായി ഒസിഐ കാര്‍ഡ്‌ സംബന്ധിച്ച്‌ ഉണ്‌ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആക്‌ഷന്‍ കൗണ്‍സില്‍, ചെയര്‍മാന്‍ ജോഷി വളളിക്കളം കമ്മിറ്റിയെ ഏല്‍പ്പിച്ചു.

ഇന്ത്യന്‍ കൗണ്‍സിലര്‍ ഓഫീസര്‍ എന്‍.ജെ. ഗാംഗ്‌റ്റിയുമായി ആക്‌ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്റെ നേതൃത്വത്തിലുളള യോഗത്തില്‍ ഒസിഐ കാര്‍ഡിനുണ്‌ടായ പ്രായോഗിക ബുദ്ധിമുട്ടുകളും മാറ്റം വരുത്തേണ്‌ട നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു.

പ്രായോഗികമല്ലാത്ത പല കാര്യങ്ങളും ഒസിഐ കാര്‍ഡു വിഷയത്തില്‍ ഉണെ്‌ടന്ന്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫീസര്‍ മനസിലാക്കുകയും വേണ്‌ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി വിദേശ കാര്യ മന്ത്രാലയത്തിലെ യോഗത്തില്‍ അവതരിപ്പിക്കാമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്‌തു.

ഒസിഐ കാര്‍ഡ്‌ വിഷയം സംബന്ധിച്ച്‌ ചര്‍ച്ച നടത്തുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫീസര്‍ എന്‍.ജെ ഗാംഗ്‌റ്റിയോടൊപ്പം ആക്‌ ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോഷി വള്ളിക്കളം, രഞ്ചന്‍ ഏബ്രഹാം, സാബു നടുവീട്ടില്‍, സണ്ണി വള്ളിക്കളം എന്നിവര്‍ പങ്കെടുത്തു.
ഒ.സി.ഐ കാര്‍ഡ്‌: പ്രശ്‌ന പരിഹാരത്തിന്‌ കമ്മിറ്റി നിലവില്‍ വന്നു
ഒ.സി.ഐ കാര്‍ഡ്‌: പ്രശ്‌ന പരിഹാരത്തിന്‌ കമ്മിറ്റി നിലവില്‍ വന്നു
Join WhatsApp News
soman sunder 2013-04-16 08:23:15
Thomasji, now we have a committee. We are all happy now. Please take a deep breath. 
jep 2013-04-16 11:37:58
എല്ലാ സംഘടന കളും കൂടി ഒരു മേമോരാണ്ടം കൊടുത്താൽ എന്തു നല്ലതായിരുന്നു .
malayali 2013-04-16 17:41:01
You think this is a joke? Be serious fellows.
Mr. Suspecious 2013-04-16 19:50:36
ഈ ചൈനാക്കാരാൻ എങ്ങനെ  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫീസരായി.  കമ്മറ്റിക്കാക്ക് തെറ്റ് പറ്റി ചൈനീസ്എംബസിയി പോയതായിരിക്കും.  
jain 2013-04-17 03:46:07
These guys act like they are born yesterday. They are not in touch with the reality or seriousness of the issue. When are these guys going to learn. They should atleast know that this issue needs a massive joint effort from the "Pravasis". God... grant them some commonsense to read the news papers and current events.
ഷെവറോണ്‍ മത്തായി 2013-04-17 04:54:33
പടം എടുക്കലും മെമ്മോറാണ്ടം കൊടുക്കലും എത്ര വർഷമായിട്ടു നടക്കുന്നതാ .  ഒരു കാര്യോം ഇതുവരെം നടന്നിട്ടില്ല അതുകൊണ്ട് ചിരിച്ചു പോയതാ.  മലയാളി ചേട്ടൻ ചൂടാവാതെ 



ദൈവം 2013-04-17 08:41:09
അങ്ങനെ ചുളുവിനു കൊടുക്കുന്ന ഒരു സാധനം അല്ല ഈ കോമണ്‍ സെന്സ് എന്ന് പറയുന്നത്. ഈ ജീവിത യാത്രയിലൂടെ നേടി എടുക്കണ്ടാതാണ്. അടി കൊണ്ടും കൊടുത്തും, ചീത്ത വിളി കേട്ടും വിളിച്ചും ഒക്കെ നേടി എടുക്കണ്ട സാധനമാണ് കോമൻ സെന്സ്. അത് ഉണ്ടെന്നു നടിക്കുന്നവര്ക്കും ഇല്ലെന്നുള്ളതാണ് വാസ്തവം. ഞാൻ നിങ്ങൾ പറയുന്ന ഒരു പേപ്പര് എടുത്തു വായിച്ചു ബോധം കേട്ട് താഴെ വീണു. കോലേൽ തുണി ചുറ്റിയ എന്തിനേം കേറി ബലാൽ സംഗം ചെയ്യുന്ന മലയാളി. കൊലപാതകം കൊല്ലാ കൊള്ളി വെപ്പ്. എന്തിനു പറയുന്നു മൂന്നു വയസുള്ള പെങ്കൊച്ചിനെ അത് ജനിച്ചപ്പോൾ തുടങ്ങി പീഡിപ്പിക്കുന്ന തന്ത. ഇതൊക്കെ കണ്ടിട്ട് യാതൊരു അനക്കവും ഇല്ലാത്ത അഭ്യസ്ത വിധ്യർ എന്ന് പറയുന്ന കണ്ടാമൃഗങ്ങൾക്ക് പോലും കോമണ്‍ സെന്സില്ല. ക്ഷമിക്കണം കണ്ടാ മൃഗങ്ങളെ നിങ്ങളുടെ പേര് കേട്ടാൽ തോന്നും നിങ്ങൾ മനുഷ്യരേക്കാളും കോമണ്‍ സെന്സില്ലാത്തോരാനെന്നു. ഒന്നും അല്ലെങ്കിൽ നിങ്ങൾ ചുമ്മാ വഴിയെ നടന്നു പോകുന്ന പെണ്‍ കണ്ടംരിഗത്തിയെ ഓടിച്ചെന്നു ബലാൽസംഗം ചെയ്യില്ലല്ലോ. പിന്നെ ശിശുക്കളെ താഴ്ത്തികെട്ടണ്ട. നിങ്ങൾ ശിശുക്കളെ പോലെ ആകുന്നില്ലാ എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് എന്റെ പുത്രന പറഞ്ഞത് നിങ്ങൾ വായിച്ചിട്ടില്ലേ? പിന്നെ മലയാളിയെ സൃഷ്ട്ടിചാപ്പോൾ കൂനന് പാലയുടെ ജീന്സു മിക്സായി പോയി അതുകാരണം അവന്മാര് എപ്പഴും കൂനൻ പാലക്ക് കാ വിരിഞ്ഞപോലെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കും ഒരിക്കലും ശരിയാകില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക