Image

ആനന്ദ് ജോണിനു വേണ്ടി വിജയ് യേശുദാസിന്റെ 3 ഗാനമേള നടത്തും

ചെറിയാന്‍ ജേക്കബ് Published on 17 April, 2013
ആനന്ദ് ജോണിനു വേണ്ടി  വിജയ് യേശുദാസിന്റെ 3 ഗാനമേള  നടത്തും

ജസ്റ്റിസ് ഫോര്‍ ആനന്ദ് ജോണ്‍ കൂട്ടയ്മയുടെ ഒന്‍പതാമത് നാഷണല്‍ ടെലി കോണ്‍ഫറന്‍സ് ഏപ്രില്‍ പതിനാറിന് ചേര്‍ന്നു. അമേരിക്കയില്‍ മിക്കവാറും എല്ലാ മുഖ്യ സംഘടനകളെയും പ്രധിനിധീകരിച്ച് പല പ്രമുഖരായ വ്യക്തികളും സംഘടനാപ്രതിനിധികളും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു.

എ.സി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗം, ശ്രി രാജ് സദാനന്ദന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും, അതിനു ശേഷം ബൊസ്റ്റണിലെ ബോംബു സ്‌ഫോടനത്തില്‍ മരിച്ച ആളുകള്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഈ ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഖമനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ക്കും യോഗത്തിന്റെ സഹതാപം അറിയിക്കുകയും ചെയ്തു കൊണ്ട് രണ്ടു മിനിട്ട് മൌനം ആചരിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന യോഗത്തില്‍ ആനന്ദിന്റെ അമ്മ ശശി എബ്രഹാം കഴിഞ്ഞ ഒരാഴ്ച കാലത്തെ കേസിനെ സംബന്ധിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്തു. തുടന്ന് ആനന്ദ് ജോണ്‍ മന്‍ഹാറ്റനിലെ ജയിലില്‍ നിന്ന് കോണ്‍ഫ്രന്‍സ് കോളില്‍ വരികയും അടുത്ത നടപടികളെപ്പറ്റി വിശദമായി സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞ ആറ് വര്ഷങ്ങളിലായി ജയിലില്‍ കഴിയുന്ന ഒരു വ്യക്തിയാണോ ഇതെന്ന് തോന്നിപ്പിക്കുമാറ് പ്രസരിപ്പോടും സന്തോഷത്തോടും കൂടെയാണ് ആനന്ദ് കോണ്‍ഫറന്‍സ് കോളില്‍ വന്നത്. ആരെയും അതിശയിപ്പിക്കുന്ന ഈ വ്യക്തി ഇനിയും ജയിലില്‍ കിടക്കാന്‍ അനുവദിക്കുന്നത് ഒരു ലോക നീതിക്കും ചേര്‍ന്നതല്ലെന്ന് ആരും സമ്മതിച്ചു പോകും.

താന്‍ അമേരിക്കയില്‍ ഇല്ലാതിരുന്ന 2000 കാലഘട്ടത്തില്‍ പോലും അമേരിക്കയില്‍ വച്ച് സ്ത്രികളെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് 3 കേസുകളില്‍ ശിക്ഷിച്ചു. ഇതൊക്കെ വെറും പാസ്സ്‌പോര്ട്ട് നോക്കിയാല്‍ മാത്രം തെളിയുമായിരുന്നു. പക്ഷേ സ്വന്തം വക്കിലു പോലും ചതിച്ച് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സുത്രധാരകന്മാരുടെ കൂടെ കൂടിയപ്പോള്‍ അനീതിയുടെ ബലിയാടായി ആനന്ദ് ജയിലിലുമായി. നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം കൈവിട്ടപ്പോള്‍ പോലും പ്രതീക്ഷ കൈവിടാതെ തനിക്കു വേണ്ടി പോരാടിയ സമൂഹത്തിന് വളരെ വളരെ നന്ദി പറഞ്ഞു.

പ്രതേകിച്ചും ഇന്നത്തെ മീറ്റിംഗില്‍ കാലിഫോര്‍ണിയയില്‍ നിന്നും ലോസ് ആഞ്ചലോസ് യാക്കോബായ പള്ളി വികാരി അഭിവന്ദ്യ സാബു തോമസ് കോര്‍ എപ്പിസ്‌കൊപ്പാ അച്ചന്റെയും 'ഒരുമ' യുടെ പ്രസിഡന്റു ശ്രി കുരുവിള എബ്രഹാം , ശ്രി അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജോര്‍ജ് ഇടയോടി തുടങ്ങിയവരുടെയും പ്രത്യേക സാന്നിദ്ധ്യം മീറ്റിംഗിന്റെ മുഴുവന്‍ സമയവും ഉണ്ടായിരുന്നു.

പിന്നിട് നടന്ന ചര്‍ച്ചകളില്‍ പല പുതിയ ആശയങ്ങള്‍ സമര്‍പ്പിക്കുകയും, താഴെപ്പറയുന്ന കാര്യങ്ങളില്‍ പ്രാഥമിക തീരുമാനമെടുക്കുകയും അടുത്ത മീറ്റിംഗിനു മുന്‍പ് വ്യക്തമായ ധാരണയില്‍ എത്തിച്ചേരുവാനും തീരുമാനമായി.

1. കേസിന്റെ നടത്തിപ്പിനു വേണ്ടി ധനശേഖരണാര്‍ത്ഥം വിജയ് യേശുദാസിന്റെ 3 ഗാനമേള സംഘടിപ്പിക്കുവാനും പ്രാഥമിക തീരുമാനമായി.

2. ജസ്റ്റിസ് ഫോര്‍ ആനന്ദ് ജോണ്‍ കൂട്ടായ്മ വിപുലീകരിച്ച് മറ്റ് നീതി നിഷേധിച്ചവര്‍ക്കും പ്രയോചനപ്രദമാകുന്ന ഒരു സംഘടനയായി റജിസ്റ്റര്‍ ചെയ്യുവാന്‍ തീരുമാനിച്ചു.

3. അടുത്ത മൂന്ന് മാസത്തിനകം ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുവാനും അതിലൂടെ സമൂഹത്തിന്റെ പൊതുവായുള്ള വികാരം ലോകത്തിന് സമര്‍പ്പിക്കുവാനും തീരുമാനിച്ചു. ഇതിലേക്കായി സാഹിത്യകാരന്മാരുടേയും മറ്റ് പൊതു ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെയും നേതൃത്വത്തില്‍ ഒരു എഡിറ്റോറിയല്‍ ബോര്‍ഡിനെയും പബ്ലിഷിംഗ് ടീമിനെയും കണ്ടുപിടിക്കുവാന്‍ തീരുമാനിച്ചു.

4. ആനന്ദിന് വേണ്ടി കാലിഫോര്‍ണിയ ഗവര്‍ണര്‍ക്കും അറ്റോര്‍ണി ജനറലിനും പ്രത്യേകം പരാതികള്‍ കൂട്ടമായി സമൂഹത്തിന്റെതായി സമര്‍പ്പിക്കാനും തീരുമാനമായി.

എ സി ജോര്‍ജ്‌ന്റെ ഉപസംഹാര പ്രസംഗത്തോടെ യോഗം അവസാനിച്ചു.

ആനന്ദ് ജോണിനു വേണ്ടി  വിജയ് യേശുദാസിന്റെ 3 ഗാനമേള  നടത്തും
Join WhatsApp News
joshy 2013-04-18 03:59:01
ആനന്ദ് ജോണിനെ ജയിലിൽ നിന്നും ഇറക്കുവാൻ ഇവർ ഇങ്ങനെ ഓരോന്നും ചെയ്യാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എന്താണു ഇവര ചെയ്യുന്നത്? 
ഒരു അസോസിയേഷൻ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു 
ഒരു സുവനീർ ഇറക്കുന്നു ... എന്തിനു?
വിജയ് യേശുദാസിന്റെ ഗാനമേള നടത്തുന്നു ? 
ഇതൊക്കെ വെറുതെ പേരും പണവും ഉണ്ടാക്കാൻ മാത്രമല്ലെന്ന് ആരറിഞ്ഞു? 
നടക്കട്ടെ ഇവരുടെ വൃത്തികേടുകൾ .... കിടക്കട്ടെ ആനന്ദ് ജയിലിൽ ..
വിദ്യാധരൻ 2013-04-18 08:21:16
നീതി നടപ്പാക്കണ്ടവര് അത് വേണ്ടവിധം നടപ്പിലാക്കത്തത്കൊണ്ട്, തടവിൽ ആക്കപെട്ട ഒരു ചെറുപ്പക്കാരനെ എങ്ങനെ എങ്കിലും രക്ഷപ്പെടുത്തി ജീവിതം തുടരാൻ അനുവദിക്കുക എന്നാ ലകഷ്യത്തോടെ ചില മലയാളികൾ നടത്തുന്ന ഒരു ശ്രമത്തിന്റെ ഭാഗം ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. തെറ്റുകൾ തിരുത്തി ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രമിക്കുന്നവരെ തീര്ച്ചയായും അനുവധിക്കുകുക. അമേരിക്കയിൽ നിയമത്തിന്റെ ഊരാകുടുക്കുകളിൽ പെടാതിരിക്കുന്നത് നല്ലത്. പെട്ടുകഴിഞ്ഞാൽ ഒരു പക്ഷെ അതിൽ നിന്നും ഒര്രാൻ നാം എത്ര പ്രബലര് ആണെന്ന് പറഞ്ഞിട്ടും ഫലം ഇല്ല. പക്ഷെ ഈ ചെറുപ്പക്കാരന്റെ കാര്യത്തിൽ അനീതിയുടെ കറുത്ത കരങ്ങൾ പ്രവർത്തിച്ചിരിക്കുന്നത്‌ വളരെ വ്യക്തമാണ്. ചില സമയത്ത് പണത്തേക്കാൾ അതികം ഈ വ്യക്തിക്ക് തന്നെ മനസിലാക്കുന്ന കുറെ വ്യക്തികള ഉണ്ടെന്നുള്ളത് ആശ്വാസവും മുന്നോട്ടു പോകാനുള്ള കരുത്തും നല്കും. ജീവിതത്തിൽ എന്തിലും നിഷേധ്ത്മക ചിന്തകള് പുലര്ത്തുന്ന മലയാളിക്ക് മറ്റൊരാളക്ക് നന്മ ആശംസിക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് അതില്ലാത്ത പലരും ചേർന്ന് നടത്തുന്ന ശ്രമത്തിന്റെ ഭാഗം ആകാൻ ശ്രമിക്കുക. അല്ലെങ്കില് പല്ല് തേക്കാതെയും വാ കഴുകാതയും നാറ്റം വമിക്കുന്ന വാ തുറക്കാതിരിക്കുക. അവസരം കിട്ടിയാൽ ഈ ചെറുപ്പക്കാരൻ ഒരു പക്ഷേ സാംസ്ക്കാരിക സമ്പന്നർ ഭുധിജീവികൾ എന്ന് നടിക്കുന്ന നമ്മളെക്കാൾ ഒക്കെ സമൂഹത്തിനു പ്രയോജനം ഉള്ളവന ആകുകയില്ല എന്ന് ആരുകണ്ടു. എതായാലും സദ്‌ഉടെശത്തോടെ ആനന്ദു ജോനെന്ന ചെറുപ്പക്കാരന്റെ ജയിൽ മോചനത്തിനായി ശ്രമിക്കുന്ന എല്ലാവര്ക്കും ആശംസ് നേരുന്നു. "മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു " (വയലാര് )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക