Image

ബോസ്റ്റണ്‍ സ്‌ഫോടനം: പ്രതികള്‍ ചെച്‌നിയയില്‍നിന്നുള്ള സഹോദരങ്ങള്‍

Published on 19 April, 2013
ബോസ്റ്റണ്‍ സ്‌ഫോടനം: പ്രതികള്‍ ചെച്‌നിയയില്‍നിന്നുള്ള സഹോദരങ്ങള്‍
ബോസ്റ്റണ്‍ : ബോസ്റ്റണില്‍ മാരത്തണിനിടെയുണ്‌ടായ ഇരട്ടസ്‌ഫോടനം നടത്തിയ പ്രതികള്‍ റഷ്യന്‍ റിപ്പബ്ലിക്കായ ചെച്‌നിയയില്‍നിന്നുള്ള സഹോദരങ്ങളാണെന്ന്‌ റിപ്പോര്‍ട്ട്‌. ഇവര്‍ക്ക്‌ അമേരിക്കയില്‍ സ്ഥിര താമസത്തിനുള്ള വീസയുണ്‌്‌ട്‌. രണ്‌ടു പ്രതികളും മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)ക്ക്‌ സമീപത്തുവച്ച്‌ പോലീസുമായി ഏറ്റുമുട്ടുകയും ബോംബ്‌ സ്‌ഫോടനം നടത്തുകയുമായിരുന്നു.

പ്രതികളില്‍ ഒരാള്‍ പോലീസുമായുണ്‌ടായ ഏറ്റുമുട്ടലില്‍ മരിച്ചു. ബോസ്റ്റണിനുസമീപം വാട്ടര്‍ലൂവില്‍നടന്ന ഏറ്റുമുട്ടലിലാണ്‌ ഇയാളെ പോലീസ്‌ പിടികൂടിയത്‌. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്‌ മരിച്ചത്‌. ബോംബ്‌ വെച്ചവരുടെ ചിത്രങ്ങള്‍ എഫ്‌ബിഐ പുറത്തുവിട്ട്‌ മണിക്കൂറുകള്‍ക്കമായിരുന്നു ഏറ്റുമുട്ടല്‍.

മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിക്ക്‌ സമീപം നടന്ന ഏറ്റുമുട്ടലിനുശേഷം രക്ഷപെട്ട പ്രതികള്‍ പിന്നീട്‌ ഒരു ഗ്യാസ്‌ സ്‌റ്റേഷന്‍ കൊള്ളയടിച്ചു. തുടര്‍ന്ന്‌ പോലീസ്‌ പിന്തുടരുന്നതിനിടെയാണ്‌ വാട്ടര്‍ലൂവില്‍ വീണ്‌ടും പോലീസുമായി ഏറ്റുമുട്ടലുണ്‌ടായത്‌. ഇവിടെവച്ചാണ്‌ പ്രതികളിലൊരാള്‍ പോലീസിന്റെ വെടിയേറ്റ്‌ വീണതും പിന്നീട്‌ മരിച്ചതും.

എം.ഐ.ടിയിലെ ആക്രമണവുംവാട്ടര്‍ലൂവിലുണ്‌ടായ വെടിവയ്‌പ്പും തമ്മില്‍ ബന്ധമില്ലെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീടാണ്‌ ഇരു ആക്രമണത്തിലെയും പ്രതികള്‍ ഒരേ ആളുകള്‍ തന്നെയാണെന്ന്‌ വ്യക്തമായത്‌. രക്ഷപെട്ട ആള്‍ക്കുവേണ്‌ടി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്‌ടെന്നും ഇയാള്‍ക്ക്‌ ഏറെ സമയം പോലീസിനെ ഒളിച്ച്‌ കഴിയാനാകില്ലെന്നും പോലീസ്‌ മേധാവികള്‍ അറിയിച്ചു. പ്രദേശവാസികളോട്‌ പുറത്തിറങ്ങരുതെന്ന്‌ പോലീസ്‌ കര്‍ശന മുന്നറിയിപ്പ്‌ നല്‍കിയിരിക്കുകയാണ്‌. നാലു കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ്‌ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്‌.

ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിംഗ്‌ ലൈനിനു സമീപം തിങ്കളാഴ്‌ചയാണ്‌ ഇരട്ട സ്‌ഫോടനമുണ്‌ടായത്‌. സ്‌ഫോടനങ്ങളില്‍ ഒരു എട്ടുവയസുകാരനുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 170-ല്‍ അധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

പ്രതികളിലൊരാളെ കണെ്ടത്തിയത് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ. ബോംബ് വച്ച രണ്ടാമന്റെ ചിത്രമാണ് ഇത്തരത്തില്‍ കണെ്ടത്തിയത്. ഡേവിഡ് ഗ്രീന്‍ എന്ന വ്യക്തി ഐ ഫോണില്‍ എടുത്ത ചിത്രമാണ് പ്രതിയെ കണെ്്ടത്താന്‍ സഹായിച്ചത്. അപകടത്തിനു പിന്നാലെ ഇയാള്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

ഇതിനിടെയാണ് എഫ്ബിഐ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടത്. ഇതുകണ്ട ഇയാളുടെ സുഹൃത്തുക്കളിലൊരാള്‍ ഗ്രീനിന്റെ ചിത്രം വാര്‍ത്താ വെബ്‌സൈറ്റായ ലെറ്റ്‌സ്‌റണ്‍.കോമില്‍ പോസ്റ്റ് ചെയ്തു. ചിത്രത്തിലെ വെളുത്ത തൊപ്പിക്കാരന് പ്രതികളിലൊരാളുടെ രേഖാ ചിത്രവുമായി തോന്നിയ സാമ്യതയാണ് ചിത്രം പോസ്റ്റ് ചെയ്യാന്‍ സുഹൃത്തിനെ പ്രേരിപ്പിച്ചത്.

പിന്നീട് ചിത്രം റെഡ്ഡിറ്റ്.കോം എന്ന വെബ്‌സൈറ്റ് പുനപ്രസിദ്ധീകരിച്ചു. തുടര്‍ന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അതിവേഗം പ്രചരിപ്പിച്ചു. ചിലര്‍ ഫോട്ടോയുടെ സത്യാവസ്ഥ ചോദ്യം ചെയ്തു. ഫോട്ടോയുടെ പ്രചാരണം കണ്ട് ഗ്രീന്‍ എഫ്ബിഐയെ സമീപിച്ചു. അവര്‍ ഇത് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. മണിക്കൂറുകള്‍ക്കു ശേഷം എഫ്ബിഐയുടെ സ്ഥിരീകരണം വന്നു... സ്‌ഫോടനക്കേസിലെ രണ്ടാം പ്രതി ഇയാള്‍ത്തന്നെ.

മറ്റുള്ളവര്‍ ഭയന്നോടുമ്പോള്‍ ഒന്നും സംഭവിക്കാത്തപോലെ നടന്നു നീങ്ങുകയായിരുന്നു ഇയാള്‍.
ബോസ്റ്റണ്‍ സ്‌ഫോടനം: പ്രതികള്‍ ചെച്‌നിയയില്‍നിന്നുള്ള സഹോദരങ്ങള്‍
Join WhatsApp News
mallu 2013-04-19 09:07:48
Again Muslims.
Why do they do this? America did not do anything against Chechens.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക