Image

എന്‍ എസ് എസ് വളരുന്നത്‌ കേരളത്തിലോ മറുനാട്ടിലോ?

Published on 21 September, 2011
എന്‍ എസ് എസ് വളരുന്നത്‌ കേരളത്തിലോ മറുനാട്ടിലോ?

നായരുടെ ഉത്ഭവും നായര്‍ സര്‍വീസ് സൊസൈറ്റി യുടെ ആരംഭവും കേരത്തിലാണ് .എന്നാല്‍ ഇന്ന് ഈ സര്‍വീസ് സൊസൈറ്റി കള്‍ വളരുന്നത്‌ കേരളത്തിന്‌ പുറത്താണെന്ന് മാത്രം .ഭാരതത്തില്‍കേരളത്തിനു പുറത്തു മലയാളികള്‍
തിങ്ങിപ്പാര്‍ക്കുന്ന എല്ലാ ഇടത്തുംഇന്ന് നായര്‍ സംഘടനകള്‍ നിലവിലുണ്ട്.വടവൃക്ഷം പോലെ വളര്‍ന്ന സംഘടനകള്‍  ഇതിലുമുണ്ട്. ഭാരതത്തിലെ പ്രമുഘ് വ്യക്തികള്‍ പലരും ഇങ്ങനെ യുള്ള സര്‍വീസ് സൊസൈറ്റി യില്‍ അംഗങ്ങളുമാണ് ,ഇങ്ങനെ യുള്ള സൊസൈറ്റി യെ അംഗികരിക്കണോ ,വേണ്ട നിര്‍ദേശം നല്‍കി അതിലെ അംഗങ്ങളെ സഹായിക്കണോ കേരളത്തിലെ എന്‍ എസ് എസ് തയാറാകുന്നില്ല .

 

എന്താണിതിനു കാരണം എന്ന് ചോദിച്ചാല്‍ ശരിയായ ഉത്തരവുംഇല്ല..ഇന്ന് മറുനാട്ടില്‍ താമസിക്കുന്ന നായര്‍ സഹോദരന്മാരെ വിദേശികളെ പ്പോലെയാണ് കേരളത്തിലെ
എന്‍ എസ് എസ് കാണുന്നത് .ഈ അവഗനക്കെതിരെ പ്രതികരിക്കാന്‍ പ്രവാസികളായ നമ്മള്‍ ഒന്നിക്കണം .


മലയാള ഭാഷയെയും നായന്മാരുടെ സംസ്കാരത്തെയും വരും തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ പ്രവാസി എന്‍ എസ് എസ്സുകള്‍ പരിശ്രേമിക്കുബോള്‍അതെല്ലാം കണ്ടില്ല എന്ന് നടിക്കുന്ന ഈ സമീപനം എന്‍ എസ് എസ് നേതാക്കള്‍  മാറ്റണം.അധികാര മോഹമില്ലാത്ത കേരളത്തിന്‌ പുറത്തുള്ള സൊസൈറ്റി കള്‍ നല്ല നിലയില്‍ സാമൂഹിക സേവനം നടത്തി  പ്രവര്‍ത്തിക്കുന്നു.

 

ഇതുകണ്ടിട്ടെകിലുംഅങ്ങനയുള്ള സൊസൈറ്റി യെ സഹായിക്കാന്‍ കേരള എന്‍ എസ് എസ് മുന്‍പോട്ടു വരണം. ഈ ആവശ്യങ്ങള്‍ ക്കായി കേരളത്തിന്‌ പുറത്തുള്ള എല്ലാ നായര്‍ സംഘടനകളും അതതു സംസ്ഥാനങ്ങളിലെ കൊടിനെഷന്‍ മീറ്റിങ്ങുകള്‍ വിളിച്ചു കൂട്ടി എത്രയും വേഗം ഓള്‍ ഇന്ത്യ എന്‍ എസ്സ് എസ്സ് ശക്തിപ്പെടുതനമെന്നു ഹൈദരാബാദ് എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറിശ്രി ജി സുരേഷ് കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .ബറോഡ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .ഈ ഓള്‍ ഇന്ത്യ എന്‍ എസ്സ് എസ്സ് ശക്തി പ്പെടുത്താനുള്ള നിതാന്ത പരിശ്രമത്തിനായി
ബറോഡ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രി മുരളി എസ് നായര്‍ ഗുജറാത്തിലെ എല്ലാ ജില്ലകളിലും നിരന്തരം സഞ്ചരിച്ചു എല്ലാ സ്ഥലങ്ങളിലെയും നായര്‍ സഹോദരന്മാരെ കണ്ട്പുതിയ യുനിറ്റുകള്‍ തുടങ്ങുകയാണ്.ഇതിനായി ഓള്‍ ഗുജറാത്‌ നായര്‍ മഹാസമ്മേളനം  നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .ഹൈദരാബാദ്,ബറോഡ എന്നി നായര്‍ യുനിറ്റുകള്‍ ഇതിനായി
പരിശ്രമിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.ബറോഡനായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണഘോഷപരിപടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും .
--

nairservicesociety@yahoo.com


സുരേഷ് ജി നായര്‍
SuReSh G nAiR
0939100183

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക