Image

കുടിയേറ്റ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ച സെനറ്റര്‍മാരേ അനുമോദിച്ചു.

Published on 20 April, 2013
കുടിയേറ്റ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ച സെനറ്റര്‍മാരേ അനുമോദിച്ചു.
നാഷ് വില്‍, റെന്നസ : ജോലി അടിസ്ഥാനമാക്കിയുള്ള അംഗീകൃത കുടിയേറ്റ നിയമത്തില്‍ സമൂലമായ മാറ്റം നിര്‍ദ്ദേശിച്ച് ബില്‍ അവതരിപ്പിച്ച സെനറ്റര്‍മാരായ ജോണ്‍ മെക്കെയിന്‍, ചക്ക് ഷൂമര്‍, മാര്‍കോ റൂബിയോ, തുടങ്ങി ഇരു പാര്‍ട്ടികളിലുമുള്ള എട്ട് സെനറ്റര്‍മാരെ ഇമ്മിഗ്രേഷന്‍ വോയ്‌സ് റ്റെനസ്സി ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ സാം ആന്റോ പുത്തന്‍കളവും, സീനിയര്‍ അഡൈ്വസര്‍ ശ്രീ ബബലൂ ചാക്കോ, നെങ്ങാട്ടും അഭിനന്ദിച്ചു. ജോലിയോടു കൂടി H-1ബി വിസയിലും L-1വിസയിലും അമേരിക്കയില്‍ വന്ന EB-2, EB-3കാറ്റഗറിയില്‍ ഗ്രീന്‍ കാര്‍ഡ്‌നു അപേക്ഷിക്കുന്നവര്‍ പത്തു മുതല്‍ ഇരുപതു വര്‍ഷം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ്. സമഗ്രമായ കുടിയേറ്റനിയമ ഭേദഗതിയിലൂടെ ഈ കാലയളവ് ഗണ്യമായി കുറച്ചുകൊണ്ടുവരുവാന്‍ സാധിക്കും.

രാജ്യം അടിസ്ഥാനമാക്കിയിട്ടുള്ള ക്യോട്ടാ എടുത്തു കളയുക, കഴിഞ്ഞ ഇരുപതു വര്‍ഷമായി ഉപയോഗശൂന്യമായി പോയ വിസ എണ്ണം തിരികെ പിടിക്കുക, H-4 വിസയില്‍ ഉള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൊടുക്കുക, നിശ്ചിത സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍മാരേ മാറുവാനുള്ള സ്വാതന്ത്ര്യം കൊടുക്കുക,H1-B വിസയില്‍ ന്യായമായ വേതനം ഉറപ്പു വരുത്തുക,H1-B വിസ എണ്ണം ഇരട്ടിയില്‍ അധികം ആക്കുക, വിസ എണ്ണം മാര്‍ക്കറ്റ് ഫോഴ്‌സ് അനുസരിച്ച് നിയന്ത്രിക്കുക തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ ആണ് 843 പേജുകള്‍ ഉള്ള നിര്‍ദ്ദിഷ്ഠ ബില്‍ വിഭാവന ചെയ്യുന്നത്. പുതിയ ബില്ലില്‍ നഴ്‌സുമാരുടെ സപെഷ്യല്‍ കോട്ട പുനപ്രതിഷ്ഠിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.

2005 മുതല്‍ ഇമ്മിഗ്രേഷന്‍ വോയ്‌സ് ലോബിയിങ്ങ് നടത്തുന്നത് മൂലമാണ് മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചതെന്ന് സാം ആന്റോ പറഞ്ഞു. അമേരിക്കയില്‍ ഉനീളം ജോലി അടിസ്ഥാനമാക്കിയുള്ള കുടിയേറ്റത്തിനു വേണ്ടി പോരാടുന്ന സംഘടനയാണ് ഇമ്മിഗ്രേഷന്‍ വോയ്‌സ്. ഏകദേശം 120,000 സന്നദ്ധ ഭടന്മാര്‍ സംഘടനയ്ക്കു വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. സാം ആന്റോ, ബബലൂ ചാക്കോ തുടങ്ങിയവരും നേതൃത്വത്തില്‍ റ്റെന്നസിയില്‍ സെനറ്റര്‍മാരേയും വിവിധ കോണ്‍ഗ്രസ്മാന്‍ മാരേയും കണ്ട് ചര്‍ച്ച നടത്തി ബില്ലിനു വേണ്ട് പിന്‍തുണ അഭ്യര്‍ത്ഥിച്ചു വരുന്നു. ഈ കുടിയേറ്റ നിയമത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക ഇന്ത്യന്‍ സമൂഹത്തിനാണ്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിറ്റികള്‍ പോലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ അമേരിക്കന്‍ പൗരന്‍മാരില്‍ നിന്ന് ഞങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന് സാം ആന്റോ പറഞ്ഞു. ആയതിനാല്‍ ഈ നിയമം പാസാക്കിയെടുക്കുവാന്‍ ഇന്ത്യന്‍ സമൂഹത്തിന്റേയും പ്രത്യേകിച്ചും മലയാളി സംഘടനകളുടേയും പിന്തുണ സാം ആന്റോയും, ബബലൂ ചാക്കോയും അഭ്യര്‍ത്ഥിച്ചു. ബില്ലിനെപറ്റി കൂടുതല്‍ അറിയുവാന്‍
ivtennessee@gmail.com
www.immigrationvoice.org


കുടിയേറ്റ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ച സെനറ്റര്‍മാരേ അനുമോദിച്ചു.
Sam Anto Puthenkalam
കുടിയേറ്റ നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ച സെനറ്റര്‍മാരേ അനുമോദിച്ചു.
Babloo Chacko Nengattu
Join WhatsApp News
a reader 2013-04-20 10:37:17

Wait a minute.T
his is another cheap way of making your point. don't rush to congratulate. nothing happened yet. "The gang of 8's proposals are done in a hurry. family reunification clauses are out. what will you do after you come here as the so called "intellectuals" and try to bring your family... you are not young for ever. this nation is built on families who arrived here by steamers... people from all over the world came here and brought their families. Even now they are doing so. Their children prospered. They are in all walks of life including in military service. Fight for family re-unification. If you don't YOU WILL END UP CRYING AFTER SOME TIME...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക