Image

ലാനാ കണ്‍വെന്‍ഷനില്‍ പുസ്‌തക പരിചയം

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
ലാനാ കണ്‍വെന്‍ഷനില്‍ പുസ്‌തക പരിചയം
ന്യൂയോര്‍ക്ക്‌: ലിറ്ററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) യുടെ എട്ടാമത്‌ ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ വാസുദേവ്‌ പുളിക്കല്‍ അറിയിച്ചു.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഒക്‌ടോബര്‍ 21, 22 തീയതികളിലാണ്‌ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌. കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പുസ്‌തകങ്ങളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടിയും ഉണ്ടായിരിക്കും. ലാനാ മുന്‍ പ്രസിഡന്റും പ്രമുഖ ചെറുകഥാകൃത്തുമായ അബ്‌ദുള്‍ പുന്നയൂര്‍ക്കുളമാണ്‌ `പുസ്‌തക പരിചയം' പ്രോഗ്രാം അവതരിപ്പിക്കുന്നത്‌. ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതപ്പെട്ടതും, സമീപകാലത്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കൃതികളാണ്‌ കണ്‍വെന്‍ഷനില്‍ പരിചയപ്പെടുത്തുന്നത്‌. ഗ്രന്ഥകര്‍ത്താക്കള്‍ക്ക്‌ സ്വന്തം കൃതികളെപ്പറ്റി സംസാരിക്കാനുമുള്ള അവസരമുണ്ടായിരിക്കും. താത്‌പര്യമുള്ളവര്‍ ഒക്‌ടോബര്‍ 15-ന്‌ മുമ്പ്‌ ലഭിക്കത്തക്കവിധം അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, 25648 Salem, Roseville, MI 48066 എന്ന വിലാസത്തില്‍ പുസ്‌തകങ്ങള്‍ അയച്ചുകൊടുക്കേണ്ടതാണ്‌. ഫോണ്‍: 586 944 1805.

ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷനുള്ള രജിസ്‌ട്രേഷന്‍ അതിവേഗം പുരോഗമിക്കുന്നതായി രജിസ്‌ട്രേഷന്‍ ചെയര്‍പേഴ്‌സണ്‍ റീനി മമ്പലം അറിയിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സൗജന്യനിരക്കില്‍ മുറികള്‍ ആവശ്യമുള്ളവര്‍ ഫ്‌ളോറല്‍ പാര്‍ക്ക്‌ മോട്ടോര്‍ ലോഡ്‌ജില്‍ വിളിച്ച്‌ (1- 800- 255 9680) താമസ സൗകര്യം ഉറപ്പുവരുത്തേണ്ടതാണ്‌. ഒക്‌ടോബര്‍ ഒന്നുവരെ മാത്രമേ റിസര്‍വേഷന്‍ സൗജന്യനിരക്ക്‌ ലഭിക്കുകയുള്ളുവെന്ന്‌ അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിക്കുന്നു. `ലാന' എന്ന ഗ്രൂപ്പ്‌ കോഡ്‌ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
ലാനാ കണ്‍വെന്‍ഷനില്‍ പുസ്‌തക പരിചയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക