Image

ഫൊക്കാന കണ്‍വെന്‍ഷനില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നു

ജോഷി വള്ളിക്കളം Published on 04 May, 2013
 ഫൊക്കാന കണ്‍വെന്‍ഷനില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നു
ഷിക്കാഗോ: ഫൊക്കാനയുടെ 2014 ജൂലൈ 3,4,5, 6 തീയതികളില്‍ ഷിക്കാഗോ- റോസ്മൗണ്ടിലുള്ള ഹയാറ്റ് റീജിയന്‍സിയില്‍ വച്ചു നടക്കുന്ന കണ്‍വെന്‍ഷനില്‍ കേരളത്തിലെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നു. ഫൊക്കാന നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗീസ് പാലമല, എക്‌സിക്യൂട്ടീവ് അംഗം ജയ്ബു കുളങ്ങര എന്നിവരുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അറിയിച്ചതാണിത്.

2014 ലെ ഫൊക്കാന കണ്‍വെന്‍ഷനില്‍ ആഭ്യന്തരമന്ത്രി പങ്കെടുക്കണമെന്ന ആഗ്രഹം ഭാരവാഹികള്‍ അറിയിച്ചപ്പോള്‍ സന്തോഷപൂര്‍വ്വം അദ്ദേഹം സ്വീകരിക്കുകയും പ്രസ്തുത കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിദ്ദ്യം ഫൊക്കാനയുടെ കണ്‍വെന്‍ഷനു കൂടുതല്‍ മികവും നല്‍കുമെന്ന് മിഡവെസ്റ്റ് ഫൊക്കാന റീജിയണ്‍ ഭാരവാഹികള്‍ അറിയിച്ചു. സംഭാഷണ യോഗത്തില്‍ ജോഷി വള്ളിക്കളം, സിറിയക് കൂവക്കാടന്‍, സൈമണ്‍ മുട്ടം, ജൂബി വള്ളിക്കളം എന്നിവര്‍ സംബന്ധിച്ചു.

 ഫൊക്കാന കണ്‍വെന്‍ഷനില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കുന്നു
Join WhatsApp News
ഒരുവായനക്കാരൻ 2013-05-04 06:39:21
ഫൊക്കാനയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവര് തന്നെ പറഞ്ഞു തീര്ക്കണം . അതിനു തിരുവഞ്ചൂർ രാധാകൃഷ്ണനെ വലിച്ചിഴക്കുന്നതിന്റെ യുക്തി മനസിലാകുന്നില്ല 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക