Image

`രാജു വര്‍ഗീസിന്‌ പിന്തുണയെന്ന വാര്‍ത്ത സത്യവിരുദ്ധമെന്ന്‌'

Published on 24 September, 2011
`രാജു വര്‍ഗീസിന്‌ പിന്തുണയെന്ന വാര്‍ത്ത സത്യവിരുദ്ധമെന്ന്‌'

ഫിലാഡല്‍ഫിയ: സൗത്ത്‌ ജേഴ്‌സി മലയാളി അസോസിയേഷന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ വെച്ച്‌ രാജു വര്‍ഗീസിനെ ഫോമ പ്രസിഡന്റുസ്ഥാനത്തേക്ക്‌ തങ്ങള്‍ പിന്തുണച്ചുവെന്ന്‌ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന്‌ മുന്‍ ഫോമാ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ ശങ്കരത്തിലും, ഫോമാ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ടും ഒരു സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

സെപ്‌റ്റംബര്‍ 18-ന്‌ സൗത്ത്‌ ജേഴ്‌സിയില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ ശ്രീ പി.സി. വിഷ്‌ണുനാഥിന്‌ നല്‍കിയ ഒരു സ്വീകരണമീറ്റിംഗില്‍ ക്ഷണിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ആ മീറ്റിംഗില്‍ രാജു വര്‍ഗീസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല.

ഞങ്ങള്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌) യുടെ സജീവ പ്രവര്‍ത്തകരും ഭാരവാഹികളുമാണ്‌. മാപ്പിന്റെ ഏതു തീരുമാനങ്ങള്‍ക്കും വിധേയരായി പ്രവര്‍ത്തിക്കുക എന്നത്‌ ഞങ്ങളുടെ കടമയാണ്‌.

2014-ലെ ഫോമാ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍ നടത്തണമെന്ന്‌ ഫിലാഡല്‍ഫിയയിലെ രണ്ടു പ്രധാന സംഘടനകളായ മാപ്പും കലയും സംയുക്തമായി എടുത്ത തീരുമാനമാണ്‌. ജോര്‍ജ്‌ മാത്യു സി.പി.എയെ പ്രസിഡന്റുസ്ഥാനത്തേക്കും, വര്‍ഗീസ്‌ ഫിലിപ്പിനെ ട്രഷറര്‍ സ്ഥാനത്തേക്കും നാമനിര്‍ദേശം ചെയ്‌തിരിക്കുന്നത്‌ മാപ്പും കലയും ഒരുമിച്ചാണ്‌.

ഈ തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്‌. അടിസ്ഥാന രഹിതമായ വാര്‍ത്തകളിലൂടെ അകാരണമായി ബലിയാടുകള്‍ ആകേണ്ടിവന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.


പത്രാധിപരുടെ വിശദീകരണം

സൗത്ത്‌ ന്യൂജേഴ്‌സി മലയാളി അസോസിയേഷന്‍ രാജു വര്‍ഗീസിന്‌ പിന്തുണ പ്രഖ്യാപിച്ചു എന്ന വാര്‍ത്തയില്‍ (ലിങ്ക്‌ താഴെ) യോഹന്നാന്‍ ശങ്കരത്തില്‍, ഐപ്പ്‌ മാരേട്ട്‌ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചതായി പറയുന്നില്ല.

രാജു വര്‍ഗീസിന്‌ അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ച യോഗത്തില്‍ ഇരുവരുടെയും സാന്നിധ്യം ശ്രദ്ധേയമായി എന്നു മാത്രമാണ്‌ വാര്‍ത്തയിലുള്ളത്‌.


http://www.emalayalee.com/varthaFull.php?newsId=4951

`രാജു വര്‍ഗീസിന്‌ പിന്തുണയെന്ന വാര്‍ത്ത സത്യവിരുദ്ധമെന്ന്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക