Image

സരബ്ജിത്ത്‌ എക്സ്‌പ്രസ്‌ (കവിത : അനൂപ് സി.എസ്)

അനൂപ് സി.എസ് Published on 04 May, 2013
സരബ്ജിത്ത്‌ എക്സ്‌പ്രസ്‌ (കവിത : അനൂപ് സി.എസ്)
പാക്കിസ്ഥാനില്‍ നിന്നും
ഇന്ത്യയിലേക്കു വരുന്ന
ശവവണ്ടിയുടെ പേരാണ്
സരബ്ജിത്ത് എക്‌സ്പ്രസ്
ഒരു നിമിഷാര്‍ദ്ധത്തിന്റെ മറവിയില്‍
അതിര്‍ത്തി കടന്നുപോയ,
മടക്കയാത്രക്കൊരുങ്ങുന്ന,
സ്‌റ്റോപ്പില്ലാ വണ്ടി
ശത്രുവിന്റെ യുദ്ധനീതിയുടെ
അവശിഷ്ടങ്ങളുണ്ടതില്‍
കൊന്നു തിന്ന ബലിമൃഗത്തിന്റെ
ശേഷിപ്പുകള്‍ ..


എന്റെയും നിന്റെയും കണ്ണുകളില്‍
ചോര പൊടിയുന്നുണ്ട്
രാജാക്കന്മാര്‍
രാജ്യങ്ങള്‍ തമ്മിലുള്ള
നയതന്ത്ര ബന്ധത്തിലെ
ഓസോണ്‍ വിടവിനെക്കുറിച്ച്
വാചാലരാവുന്നുമുണ്ട്
വാര്‍ത്തകള്‍ കരളലിയിപ്പിക്കുക
കൂടി ചെയ്യുമ്പോള്‍
ഞങ്ങള്‍ക്കറിയാം സരബ്ജിത്ത്..
നീയും മറവിയിലേക്ക്
അലിഞ്ഞു തീരുകയാണെന്ന്

സരബ്ജിത്ത്.....// ..........
ചങ്കില്‍ വെടിമരുന്നു നിറയുന്ന
ഒരു കാലത്ത്
നീ പുനര്‍ജ്ജനിക്കുക
പിടിച്ചെടുക്കണം നമുക്ക്
നെറികേടുകളുടെ ആ രാഷ്ട്രം

പ്രിയപ്പെട്ടവരേ...
പാക്കിസ്ഥാനില്‍ നിന്നും
ഇന്ത്യയിലേക്കു വരുന്ന
ശവവണ്ടികളുടെയെല്ലാം പേരാണ്
സരബ്ജിത്ത് എക്‌സ്പ്രസ്‌
സരബ്ജിത്ത്‌ എക്സ്‌പ്രസ്‌ (കവിത : അനൂപ് സി.എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക