Image

ബിനോയിക്ക്‌ സംഭവിച്ചത്‌ മറ്റാര്‍ക്കും സംഭവിക്കരുത്‌ (മീനു എലിസബത്ത്‌)

Published on 17 May, 2013
ബിനോയിക്ക്‌ സംഭവിച്ചത്‌ മറ്റാര്‍ക്കും സംഭവിക്കരുത്‌ (മീനു എലിസബത്ത്‌)
ഈ കഴിഞ്ഞ ചൊവ്വാഴ്‌ച തന്റെ ഫേസ്‌ബുക്കിന്റെ താളുകളില്‍ സന്തോഷത്തോടെ ബിനോയ്‌ എഴുതി...`ഞാന്‍ ഇന്ന്‌ രാത്രി ഇന്ത്യക്ക്‌ പോകുന്നു'!!. കൂട്ടുകാരില്‍ പലരും അയാള്‍ക്ക്‌ യാത്രാ മംഗളങ്ങള്‍ ആശംസിച്ചു. അമേരിക്കയിലെ തിരക്കില്‍ നിന്നും ഒരു മാസത്തെ അവധിക്കു നാട്ടിലേക്ക്‌ പോകുമ്പോള്‍ ഒരിക്കലും ബിനോയ്‌ ചെറിയാന്‍ ഓര്‍ത്ത്‌ കാണില്ല, കാര്യങ്ങള്‍ ഇങ്ങനെയോക്കെ ആയി തീരുമെന്ന്‌. പിന്നിട്‌ നടന്നതെല്ലാം നമ്മള്‍ ഇന്നലെ കണ്ടു. പല തരത്തിലുള്ള പത്രവാര്‍ത്തകള്‍, പ്രതികരണങ്ങള്‍.
ആദ്യം ബിനോയ്‌ രഞ്‌ജിനിയെ മര്‍ദ്ദിച്ചുവെന്നും, പിന്നിട്‌ രഞ്‌ജിനി മര്‍ദ്ദിച്ചുവെന്നും പത്രങ്ങള്‍ എഴുതി. പക്ഷെ, എന്താണ്‌ യാഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌ എന്ന്‌ ഇ-മലയാളിയോട്‌ ബിനോയ്‌ പറഞ്ഞതും നാം ഇന്ന്‌ വായിച്ചു. പക്ഷെ, പത്രങ്ങള്‍ എഴുതിയ ചില സത്യങ്ങള്‍ സത്യമായി തന്നെ നില്‍ക്കുന്നു.

കുഞ്ഞുകുട്ടികളുമായി, പതിനെട്ടു മണിക്കൂര്‍ നീണ്ട യാത്രയുടെ ദുരിതവും പേറി, ഏതൊരു പ്രവാസിയേയും പോലെ, എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി, എല്ലാവരെയും പോലെ, കസ്റ്റംസ്‌ ക്ലിയര്‍ പൂരിപ്പിച്ച കടലാസുകളുമായി ലൈന്‍ നിന്നവരാണ്‌ ബിനോയിയും കൊച്ചുറാണിയും. ആ നില്‍പ്പിനിടയില്‍ തന്റെ മുന്നിലേക്ക്‌ ചോദ്യവും പറച്ചിലും ഒന്നുമില്ലാതെ ഒരാള്‍ ഇടിച്ചു കയറുക, അതിനെ ചോദ്യം ചെയ്‌തപ്പോള്‍ അഹകാരം നിറഞ്ഞ മറുപടി, മാത്രമല്ല മറ്റു രണ്ടു പേരെക്കൂടി വിളിച്ചു കൊണ്ട്‌ വന്നു, കൂടെ നിര്‍ത്തി, നിന്നു കാണിക്കുക. പിന്നിട്‌ ഇതിനെചൊല്ലി ഇവര്‍ തമ്മില്‍ വാഗ്വാദം നടത്തുക. പക്ഷെ പോക്കറ്റിലെ സെല്‍ല്‍ ഫോണില്‍ ഉയര്‍ന്ന റാങ്കിലുള്ള പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ നമ്പര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ വിളിച്ചു, ബിനോയി എന്ന ചെറുപ്പക്കാരനെ, കുഞ്ഞുമക്കളുടെയും ഭാര്യയുടെയും സാന്നിധ്യത്തില്‍ അറസ്റ്റ്‌ ചെയ്യിപ്പിക്കുക. അതെ, പോക്കറ്റില്‍ പോലീസുകാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ഇതും ഇതിന്റെ അപ്പുറവും നടക്കുമെന്ന്‌ നാം ഒരിക്കല്‍ കൂടി മനസിലാക്കുന്നു. അതെ, ഈ സത്യങ്ങള്‍ ഒന്നും തന്നെ പത്രങ്ങള്‍ മറച്ചു പിടിക്കാതെ കൃത്യമായി എഴുതി...പക്ഷെ, ആരാണ്‌ ഇതിലെ ന്യായവും നീതിയും കണ്ടു പിടിക്കേണ്ടത്‌. ചുമതല പത്രക്കാരുടെതല്ലല്ലോ, അത്‌ നടത്തേണ്ടതു നിയമപാലകരാണ്‌, പക്ഷെ മുകളില നിന്നും വിളി വന്നാല്‍ എയര്‍പോര്‍ട്ടിലെ, സെക്യൂരിറ്റി റാങ്കിലുള്ള ഒരു പോലീസ്‌ കോണ്‍സ്റ്റബിളിനു അനുസരിക്കുകയല്ലെ നിവൃത്തിയുള്ളൂ. പോലീസുകാര്‍ തന്നോട്‌ വളരെ മാന്ന്യമായി പെരുമാറിയെന്ന്‌ ബിനോയി പറയുന്നു. അത്രയും ആശ്വാസം. പക്ഷെ, ഈ രീതികള്‍ക്ക്‌ ഒരു മാറ്റം ഉണ്ടാവണം. എന്ത്‌ കൊണ്ട്‌, കൊച്ചു റാണി കൊടുത്ത കേസില്‍ ഇത്‌ വരെ രേഞ്ഞിനി ഹരിദാസനെ അറസ്റ്റ്‌ ചെയ്‌തില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നില്ല?

അമ്മയെ തല്ലിയാലും രണ്ട്‌ പക്ഷം പറയുന്ന നമ്മളില്‍ ചിലര്‍ ആ ചെറുപ്പക്കാരനെ കുറ്റപ്പെടുത്തിയും സംസാരിക്കുന്നു. എല്ലാ അമേരിക്കാന്‍ മലയാളിയും പ്രതികരണശേഷി നഷ്ട്‌ടപ്പെട്ടവര്‍ അല്ല എന്ന്‌ ബിനോയ്‌ ചെറിയാന്‍ തെളിയിച്ചിരിക്കുന്നു. പക്ഷെ, ഇന്നിപ്പോള്‍ ബിനോയിക്ക്‌ വേണ്ടതു, നമ്മള്‍ അമേരിക്കാന്‍ മലയാളികളുടെ പിന്തുണയാണ്‌., ഇന്നിത്ര നേരമായിട്ടും അമേരിക്കയിലെ ഒരു മലയാളി സംഘടനയും, ഈ ചെറുപ്പക്കരനെതിരെ നടന്ന അനീതിയെക്കുറിച്ച്‌ ഒരു വാക്ക്‌ പ്രതികരിച്ചു കണ്ടില്ല. അറസ്റ്റ്‌ ചെയ്യുക വഴി, ബിനോയ്‌ ചെറിയാന്‍ എന്നാ ചെറുപ്പക്കാരനോട്‌, കേരള പോലീസ്‌ കാണിച്ച അനീതിക്കെതിരെ, നാം പരാതിപ്പെടണം. ഇത്‌, ലോകം മുഴുവനുള്ള പ്രവാസി സമൂഹത്തോട്‌, പ്രത്യേകിച്ചും. അമേരിക്ക മുഴുവനുള്ള മലയാളി സഹോദരങ്ങളോടുള്ള അപമാനമായി ഇതിനെ കാണാനാകണം. കേരള മുഖ്യമന്ത്രിയുടെ ഈമെയിലേക്കും, താഴെ കാണുന്ന മറ്റു രണ്ടു ഇമെയിലുകളിലേക്കും അമേരിക്കാന്‍ മലയാളികളും അവരുടെ സംഘടനാ നേതാക്കന്മാരും ഈ സംഭവത്തില്‍ പ്രതിക്ഷേധിച്ചു പരാതികള്‍ അയക്കുക. എഴുതിക്കൊടുക്കുന്ന പരാതികളാണ്‌, സ്വീകരിക്കുക എന്നാണ്‌, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്‌. അതിനാല്‍ ദയവായി, പ്രതികരിക്കുക... പ്രവാസികളോട്‌ എന്തും ആകാം എന്ന ധാരണ മാറേണ്ട കാലം കഴിഞ്ഞു. പക്ഷെ, നമ്മള്‍ ശബ്ദം ഉയിര്‍തിയെങ്കില്‍ മാത്രമേ അത്‌ സംഭവിക്കൂ...

എന്തായാലും ഒരു രാത്രി കൊണ്ട്‌ നാട്‌ നന്നാകും എന്ന ധാരണ ആര്‍ക്കും ഇല്ല, പക്ഷെ, പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ നാം
മൗനം പാലിച്ചാല്‍, ഇനിയും ഇത്‌ പോലെയുള്ള അനീതിക്ക്‌ നമ്മള്‍ പാത്രമാകേണ്ടി വരും.

ഇമെയില്‍ അയക്കേണ്ട വിലാസം: chiefminister@kerala.gov.in, oc@oommenchandy.net ptchackops@gmail.com
Join WhatsApp News
Thomas T Oommen 2013-05-17 09:58:30

A number of community leaders including Mr. Varghese Chunkathil, former President of Kerala Cultural,  were in touch with me  immediately after this news report. I sent an email to CM and our MPs. Other emails are on the way. I am glad you wrote this. We are a proud Pravasi community. And we react to issues like this. Once again we affirm the fact that we will react. Former Ambassador Shri. T P Sreenivasan, while talking to me in the Vegas, after the protest I had organized in front of the Indian Consulate in 2010, made it clear that the Pravasi community has started to react to injustice, whenever it happens and where ever it happens. Thanks for your article. Continue highlighting the issues. Of course there are two sides to any issues. Based on the corrected media reports, Binoy and his family stood up for what is right. The Indian Pravasi community should do the same, whether it is cutting the line or, cutting into your rights, whether it is OCI issues or enforcing silly harassment rules by the bureaucrats who deny our travel documents that entitle us to enter our motherland, Stand Up for what is Right. Eventually the authorities will have no other choice but to stand with You.  Don't let them silence you. Let your Voices be Heard. 
Thank you,
Thomas T Oommen


മൊയ്തീന്‍ പുത്തന്‍‌ചിറ 2013-05-17 10:24:30
ഈ വിഷയത്തില്‍ പലരും പലതും എഴുതിക്കണ്ടു (അഭിപ്രായങ്ങള്‍). പക്ഷേ, മേലില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍‌കരുതലുകള്‍ നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ എടുക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ആരും എഴുതിക്കണ്ടില്ല. എന്റെ ചെറിയ അഭിപ്രായവും ഞാന്‍ എഴുതിയിരുന്നു. പക്ഷേ, അത് പ്രസിദ്ധീകരിച്ചു കണ്ടില്ല.

രഞ്ജിനി ഹരിദാസ് ഒരു പ്രമുഖ ചാനലിന്റെ പ്രതിനിധിയായാണ് അമേരിക്കയിലെത്തിയത്. ആ ചാനലിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ അമേരിക്കയിലും ലോകത്തെല്ലായിടത്തുമുണ്ട്. ആ ചാനലുകാരാണ് ഇതിന് സമാധാനം പറയേണ്ടത്. എന്തുകൊണ്ട് ആ വഴിക്ക് ചിന്തിച്ചുകൂടാ. അല്ലെങ്കില്‍ ഇതേ രഞ്ജിനി ഇനിയും പലയിടങ്ങളിലും യാത്ര ചെയ്യും, ഇതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. കേരളത്തില്‍ ഈയ്യിടെ പ്രാബല്യത്തിലായ 'സ്ത്രീ സുരക്ഷാ നിയമ'ത്തിന്റെ മറവില്‍ (ധൈര്യത്തില്‍) നിരവധി രഞ്ജിനിമാര്‍ സ്ത്രീകള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. പുരുഷന്മാര്‍ക്ക് മൂക്കു കയറിടുന്ന ആ നിയമം ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്.


andrewsmillenniumbible [andrews.c] 2013-05-17 13:04:36
andrewsmillenniumbible [andrews.c] 2013-05-17 11:28:10  dear Malayalees overses!
It is time to think and act. We are all guilty, foolish & responsible.
We are the one's who invited these type of culture less. Some of you seemed to be in heaven to have a picture with these type of indecent, idiot, imbeciles & Morons. We gave wrong impression and lesson to future generations here that this is the culture of Mother land Kerala. When we visit Kerala yes it is the same.

yes a big damage is done already. But that doesn't mean that it should continue. How many of you are willing not to invite and give money to these type of trash. It is very pathetic to see the so called Cultural & RELIGIOUS organizations has no shame or prick of conscience to celebrate trash shows and obscene jokes for fundraising!

CHASE THEM ALL OUT & BOYCOTT  ALL

Let us show the true spirit of cultured Malayalees!!!!!!! 

 
mily...
Font Format...

  Enter The Letters
USA 2013-05-17 13:26:46
Where is FOMMA and FOKANA ??? Why are they not acting about this incident? Why are they slient about this issue ? Act on this and show your power to all USA malayalee association... This issue has to complained to the kerala government and pass to all the MLA and MP email account and let them know this is our USA prestiage issue. She is big ZERO aganist americian malayalees..if we donot give support or take these programs in any states then she even can't see USA....
Mr.PS 2013-05-17 14:15:50
രഞ്ജിനിയോടൊപ്പം നിന്ന് ഫോട്ടോ എടുത്ത് facebook ക്കില്‍ പോസ്റ്റ്‌ ചെയ്തു വലിയവര്‍ ആവും എന്നു വിചാരിക്കുന്ന ചില ഇടുങ്ങിയ ചിന്തഗെതിക്കാര്‍ ദയവായി അത് delete ചെയ്തു ബിനോയ്ക്ക് support ചെയ്യു. എനിയെങ്ങിലും ഇ തരത്തില്‍ ഉള്ള പരിപാടികല്‍ ഒഴിവാക്കൂ..അമേരിക്കന്‍ മലയാളിയുടെ മാനം കാത്ത ബിനോയ്‌ ക്കു എന്‍റെ എല്ലാ വിധ ആശംസകളും ..
George, NY 2013-05-17 14:41:39
Ummer Haji stated in his comment that Renjini Haridas represents a high profile channel. I ask Mr. Haji to reveal the channel name. Do not hide any type of organizations' names. Let it be out.
PT KURIAN 2013-05-17 14:51:55
BEING A COMMUNITY ACTIVIST FOR MORE THAN TWO DECADES IN THIS COUNTRY, I FEEL ASHAMED OF THE THREE
MALAYALEE NATIONAL ORGANIZATIONS OF KEEPING SILENT OF THE INSULT ON A
PRAVASI MALAYALEE BY A SILLY GHOOSE
Moideen Puthenchira 2013-05-17 20:41:41
Mr. George, NY....please do not make yourself as an ignorant. I am the one who wrote that comment NOT Ummer Haji as you stated. If you don't know which channel Renjini represents, and if you don't have your own suggestions/comments then don't bother.  It looks like you are more concerned about my name and my religion (calling me as Ummer Haji) which is not acceptable. What a shame !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക