AMERICA
മലങ്കര ആര്‍ച്ച് ഡയാസിസ് സാന്നിധ്യം ശ്രദ്ധേയമായി   |  0Comment

ന്യൂയോര്‍ക്ക് : മലങ്കര യാക്കോബായ സുറിയാനി സഭാംഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം സത്യവിശ്വാസ സംരക്ഷണവും ഉറപ്പാക്കുവാന്‍ കോലഞ്ചേരിയില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞനത്തിന് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ മലങ്കര അതിഭദ്രാസനാധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോ
ര്‍ തീത്തോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി വെരി.റവ.ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ കോലഞ്ചേരിയിലെ പ്രാര്‍ത്ഥനായജ്ഞത്തില്‍ നേരിട്ട് പങ്കെടുത്തത് വിശ്വാസസമൂഹത്തിന് ആവേശമായി.

 ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോലഞ്ചേരിയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോ
ര്‍ തീത്തോസിസ് ഊഷ്മള വരവേല്‍പ്പ് നല്‍കപ്പെട്ടു. പരിശുദ്ധ സഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ വിദേശത്തുള്ള സഭാമക്കളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ഏറെ സന്തോഷവും ആശ്വാസവും പകരുന്നുവെന്നും ഏറെ തിരക്കുകള്‍ക്കിടയിലും ക്ലേശങ്ങള്‍ സഹിച്ച് ഇവിടെ എത്തുകയും പ്രാര്‍ത്ഥായജ്ഞത്തില്‍ പങ്കെടുക്കുകയും ചെയ്ത അഭിവന്ദ്യ തീത്തോസ് തിരുമേനിയോട് നമുക്കുള്ള സ്‌നേഹാദരവുകള്‍ നിസ്സീമമാണെന്ന് കാതോലിക്കാ ബാവ പ്രസ്താവിച്ചു. ഏറെ പീഡനങ്ങളിലൂടെ കടന്നുവന്ന് പിതാക്കന്‍മാരുടെ പ്രാര്‍ത്ഥനയാല്‍ പരിപാലിക്കപ്പെട്ട സഭയാണ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭ. സത്യവിശ്വാസവും പാരമ്പര്യവും ആരാധനാ സ്വാതന്ത്ര്യവും വെല്ലുവിളിക്കപ്പെടുന്ന ഇന്നത്തെ സാഹചര്യം കൂട്ടായ പ്രാര്‍ത്ഥനയിലൂടെ മിറകടക്കുവാന് നമുക്കാകുമെന്ന് മോര്‍ തീത്തോസ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ അതിഭദ്രാസനത്തിലെ മുഴുവന്‍ വൈദിക ശ്രേഷ്ഠരുടെയും വിശ്വാസി സമൂഹത്തിന്റെയും പിന്തുണയും പ്രാര്‍ത്ഥനയും ശ്രേഷ്ഠ ബാവ നയിക്കുന്ന പ്രാര്‍ത്ഥനായജ്ഞനത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. സുന്നഹദ്രാസ് സെക്രട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് ഇതര മെത്രാപ്പോലീത്തമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
,
നേരത്തെ പ്രാര്‍ത്ഥനായജ്ഞം നടക്കുന്ന ചാപ്പലില്‍ എത്തിച്ചേര്‍ന്ന മലങ്കര ആര്‍ച്ച് ഡയാസിസ് സെക്രട്ടറി ഏബ്രഹാം കടവില്‍ കോറെപ്പിസ്‌ക്കോപ്പ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. 1995 ലെ സുപ്രീം കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ മറച്ചുവെച്ചുകൊണ്ട് പള്ളികള്‍ പിടിച്ചെടുക്കുവാന്‍ എതിര്‍വിഭാഗം നടത്തുന്ന കുല്‍സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും, സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയാണെന്നും, ഇടവക പ്പള്ളികള്‍ക്കുള്ള അധികാരങ്ങള്‍ നിലനിര്‍ത്തപ്പെടേണ്ടതാണെന്നുള്ള സുപ്രീം കോടതിവിധികളെ മാനിക്കാതെയുള്ള നടപടികളില്‍ നിന്നും പിന്‍മാറി ക്രൈസ്തവമൂല്യം കാത്തുസൂക്ഷിക്കുവാന്‍ തയ്യാറാവണമെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ്) അറിയിച്ചതാണിത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Comment

Your email address will not be published. Required fields are marked

Name :
Email ID :
Comment :
 
Enter The Letters captcha image
News in this Section
 • ശനിയാഴ്‌ച 65മത്‌ സാഹിത്യ സല്ലാപത്തില്‍ `ആംഗലേയ ഭാഷ'യെക്കുറിച്ച്‌ ചര്‍ച്ച
 • കൊലുസ്സിട്ട പെണ്‍കുട്ടി (ചെറുകഥ: ബിജോ ജോസ്‌ ചെമ്മാന്ത്ര)
 • മെയ്‌ഡ്‌ ഇന്‍ കേരള: ലോകമലയാളിക്കിതാ പുതിയൊരിടം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
 • ന്യൂജേഴ്‌സി ക്രൈസ്റ്റ്‌ ദി കിംഗ്‌ ക്‌നാനായ കത്തോലിക്കാ മിഷനില്‍ ക്രിസ്‌തുരാജന്റെ തിരുനാള്‍
 • മാലാപറമ്പിലെ കണ്ണാന്തളിപ്പൂക്കള്‍ (ചെറുകഥ: ബാബു പാറയ്‌ക്കല്‍)
 • ബില്യനര്‍ വിനോദ് ഖോസ്ലയുടെ പുത്രിയുടെ ചിത്രം ഉപയോഗിച്ചു പണം തട്ടാന്‍ ശ്രമിച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍
 • സപ്തസ്വരരാഗമേളങ്ങളുടെ വര്‍ണ്ണക്കാഴ്ചയുമായി സൂര്യ സായാഹ്‌നം
 • A new player challenges Nikki Haley in South Carolina
 • Hih School: Your first window to the world - [Prof (Dr.) Joy T. Kunjappu]
 • അരുണ്‍ വൈദ്യനാഥന്‍: ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ കരുത്തില്‍ ഒരു മലയാളി സംവിധായകന്‍
 • വൃന്ദാവന്‍ സീഡി പ്രകാശനം ചെയ്തു
 • സതീഷ് കോര്‍പ് വെര്‍ജീനിയ കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു
 • തോമസ് കുഞ്ഞമാട്ടില്‍ നിര്യാതനായി
 • ഇതിന്‍മേലേ; നിന്റെയീ വെണ്‍കല്ലറ മേലേ(സ്വതന്ത്ര വിവര്‍ത്തന കവിത: ജോര്‍ജ് നടവയല്‍)
 • കേരളാ അസോസിയേഷന്‍ 'വൈശാഖസന്ധ്യ' മെയ് 3 ന്.
 • ഡാലസില്‍ നടന്ന അക്ഷരശ്ലോക സദസ്സ് ശ്രദ്ധേയമായി
 • യാക്കോബിന്റെ കിണറും മുന്തിരിത്തോപ്പുകളും (ജോണ്‍ മാത്യു)
 • തങ്കമ്മ മത്തായി നിര്യാതയായി
 • ഐക്യദൂതുമായി സ്റ്റാറ്റന്‍ഐലന്റില്‍ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കാ അനുസ്‌മരണം
 • ഡി.എം.എയുടെ `അഡോപ്‌റ്റ്‌ എ റോഡ്‌' പ്രോഗ്രാം വന്‍വിജയം
 • louis vuitton outlet cheap louis vuitton outlet