Image

നിറഭേദങ്ങള്‍ (ലേഖനം)

ജോണ്‍ ഇളമത Published on 10 June, 2013
നിറഭേദങ്ങള്‍ (ലേഖനം)
അമേരിക്കന്‍ പ്രവാസി മലയാളി സമൂഹം, ഒരു സമൂല പരിവര്‍ത്തനിന്‍െറ വക്കില്‍ എത്തി നില്‍ക്കുന്നു! സമൂഹംവളര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുപുന:രുദ്ധാനത്തെപ്പറ്റിയും, ഒരുപുന:രുദ്ധാര ണത്തെപ്പറ്റിയും, നാം ചിന്തിക്കേണ്ടിയിരിക്കുന്നു!

ഇത്‌ എന്‍െറ കാര്യമല്ല, എന്ന്‌ നാം ചിന്തിച്ചു തള്ളിക്കളയുന്നതുകൊണ്ട്‌, നാം സമൂഹത്തിലെ ഉത്തരവാദിത്വമുള്ള ഒരുവ്യക്‌തിയായിമാറുന്നില്ല. .ധീരമായി അഭിപ്രായങ്ങള്‍ പറയുന്നില്ലെങ്കില്‍, സാമൂഹ്യ പരിഷ്‌ക്കരണവും, തത്സമയ വ്യതിയാനങ്ങളും സമൂഹത്തില്‍ എത്തപ്പെടുകയില്ല. ചിന്തിക്കവാനും, വിമര്‍ശിക്കാനുമുള്ള ഒരുകാലഘട്ടത്തിലാണ,്‌ നാംജീവിക്കുന്നത്‌. `ആരും, ആരെക്കാളും, ചെറുതല്ല, ആരും ആരൊളും വലുതല്ല' എന്ന പ്രത്യയശാസ്‌ത്രം നമ്മുക്ക്‌ അതിനുള്ള ധീരതതരട്ടെ! ഒരുബുദ്ധനും,ഗാന്ധിയും, സോക്രട്ടീസും,മാര്‍ട്ടിന്‍ലൂതര്‍കിങ്‌ജൂണിയറും,മാന്‍ഡേലയും പ്രഖ്യാപിച്ച വിശുദ്ധയുദ്ധത്തിന്‍െറ സ്രോതസുകളുടെ ഫലമാണ്‌, നാം ഇന്നനുഭവിക്കുന്ന ജന്മാവകാശ സ്വാതന്ത്ര്യങ്ങള്‍ അടിമത്വ, ഫ്യൂഢലിസകാലങ്ങളിലൂടെ മനുഷ്യാശി ഇന്നെത്തി നില്‍ക്കുന്നത്‌, ശാസ്‌ത്ര വിവരസാങ്കേതിക വിപ്ലവത്തിന്‍െറ അത്യുന്നത ശൃംഗത്തിലാണ്‌! ഇരുപത്തൊന്നാംനൂറ്റാണ്ട്‌ നമ്മുക്കുതരുന്നത്‌ മനുഷ്യരാശിയുടെ ഒരുസുവര്‍ണ്ണദിശയാണ്‌. ഇനി ഈ ഗോളം എത്രനാളുണ്ടാകുമെന്ന്‌ വേവലാതിപെടുന്നതിനെക്കാളേറെ, പ്രകൃതി നമ്മുക്ക്‌ ഇന്നുതന്നി രിക്കുന്ന സുഖസൗകര്യങ്ങളില്‍ ഇഴുകിചരാനാണ്‌ നാം ശ്രമിക്കേണ്ടത്‌! സ്വാതന്ത്രവും, സന്തോഷവും ആരുടെയും കുത്തകയല്ല, അത്‌ ആര്‍ക്കും കയ്യടക്കിവെക്കാനാവുകയില്ല.ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍, അത്‌ മൗഢ്യമാണ്‌!

ഇവിടെവിവക്ഷിക്കുന്നത്‌, നമ്മുടെ സാംസ്‌ക്കാരിക, സാമൂഹ്യ, സാഹിത്യ, ആദ്ധ്യാത്മിക വേദികളെപ്പറ്റി ഒക്കെതന്നെ! എവിടയും `ക്ലിക്കുകള്‍' .`പൂച്ച കണ്ണടച്ച്‌ പാലുകുടിക്കും' പോലെ നേതാക്കള്‍ ഭാവിക്കുന്നു, എല്ലാവരും മണ്ടന്മാരണെന്ന ഭാവേനെ! ഇവിടെ തെറ്റുപറ്റുന്നു! സ്വാര്‍ത്ഥത വെടിയൂ! ക്ലിക്കുകള്‍ അഴിക്കൂ! ഇന്ന്‌ അമേരിക്കയില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാംസ്‌ാരിക, സാമൂഹ്യ, സാഹിത്യ, ആദ്ധാത്മിക വേദികളെല്ലാം തന്നെ ,പണ്ടുവന്ന ചുരുക്കം ചില ശ്രേഷ്‌ഠരായ കുടിയേറ്റക്കാരുടെ അക്ഷീണപരിശ്രമത്തിന്‍െറ ഫലമാണെന്ന്‌ മറക്കേണ്ട!

എന്നാല്‍ വെട്ടിപിരിഞ്ഞ്‌ ശക്‌തിയില്ലത്ത കേന്ദ്രസഘടനകളും, അവരുടെ കുറേ വാല്‍നക്ഷത്രങ്ങളും, ബിസിനസ്‌ എന്ന ലേബലുള്ള കുറെ കച്ചവടക്കാരും, ഇവിടത്തെ മലയാളി സമൂഹത്തെ കയ്യടക്കിവാഴുന്നു! പ്രയോജനരഹിതായ നട്ടിലെ രാഷ്‌ട്രീയരെ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നു. `കലാകാരന്മാരെ',സംഘടന എന്ന പേരില്‍ കൊണ്ടുവരുന്നു ,അവരെ കുടചൂടി നില്‍ക്കുന്നത്‌, ഗ്രാന്‍ഡ്‌ സ്‌പോണ്‍സേഴ്‌സ്‌ എന്ന ബിസിനസ്‌ സംഘങ്ങള്‍.എന്നിട്ടും വന്‍തുകകള്‍ ടിക്കറ്റ്‌! യഥാര്‍ത്ഥചാരിറ്റിക്കെങ്കില്‍ ആ പേരുപറഞ്ഞ്‌ കൂടുതല്‍ ചാര്‍ജ്ജ്‌ വാങ്ങൂ! അല്ലെങ്കില്‍, സാധാരണക്കാര്‍ക്കു താങ്ങാനാകുംവിധം, ഇരുപതോ, ഇരുപത്തഞ്ചോ ഡോളറിന്‍െറനിരക്കുകള്‍ വച്ച്‌, അവരെപരിഗണിക്കൂ!

ഒന്നാലോചിക്കൂ! നാലഞ്ചു വ്യക്‌തികളുള്ള ഒരുകുടുംബം, ഒരു`ഷോ''ക്കുപോകുമ്പോള്‍, നല്ല ഒരു തുക വഴിമാറും. അതുവഴി അത്രവരുമാനമില്ലാത്തവരുടെ സ്‌ഥിതി, അവസാനിക്കുന്നത്‌, ഒരുമാസത്തെവാടകമുടങ്ങലോ, അല്ലെങ്കില്‍ മോര്‍ട്ട്‌ഗേജ്‌ മുഴവനായി അടക്കാനോ കഴിയാത്ത സ്‌ഥിതിവിശേഷമാണ്‌. `കാശില്ലാത്തവന്‍ കാണണ്ട' എന്ന മനോഭാവം ,സാംസ്‌കാരികം നടത്തിപ്പുകാരയ, സാസ്‌കാരിക നേതാക്കള്‍ക്കു ഭൂഷണമല്ല.

എത്രപറഞ്ഞാലും, ഞാന്‍നന്നാകില്ല, എന്ന മലയാളി മനോഭാവത്തിനുമാറ്റ മുണ്ടാകണമെങ്കില്‍, സേവനതല്‍പ്പരരായ, നിസ്വാര്‍ത്ഥരായ ജനനേതാക്കളുണ്ടാകണം. അത്‌ എല്ലാ വേദികളിലുമുണ്ടാകണം. ജനാധിപത്യരമായ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടാകാന്‍ നല്ല മനോ ഭാവും, പെമാറ്റചട്ടങ്ങളും, ആശയങ്ങളും, ആദര്‍ശങ്ങളുമുള്ള, പുതിയനേതാക്കള്‍, നമ്മുടെ സമൂഹത്തി ലേക്ക്‌ ഇറങ്ങിവരട്ടെ, എന്നുപ്രത്യാശിക്കുന്നു!!
നിറഭേദങ്ങള്‍ (ലേഖനം)
Join WhatsApp News
Peter Neendoor 2013-06-15 09:14:08
Enne thallendammava, njaan nannavilla.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക