Image

കാന്റലൂപ്പ്: രോഗവും മരണസംഖ്യയും വര്‍ദ്ധിക്കുവാന്‍ സാധ്യത

പി.പി.ചെറിയാന്‍ Published on 29 September, 2011
കാന്റലൂപ്പ്: രോഗവും മരണസംഖ്യയും വര്‍ദ്ധിക്കുവാന്‍ സാധ്യത

ഡാളസ്‌ : കാന്റലൂപ്പ് കഴിച്ചതിനെ തുടര്‍ന്നുള്ള രോഗവും മരണസംഖ്യയും വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ളതായി അമേരിക്കന്‍ ഫെഡറല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി.

സെപ്റ്റംബര്‍ 28 ബുധനാഴ്ചയാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ പ്രിവന്‍ഷന്‍ തലവന്‍ ഈ വിവരം വെളിപ്പെടുത്തിയത്.

'കൊളറാഡൊ ജെന്‍സന്‍ ഫാമില്‍' നിന്നും ടെക്‌സാസ്, ഒക്കലഹോമ, ഇല്ലിനോയ്‌സ് ഉള്‍പ്പെടെ അമേരിക്കയുടെ ഇരുപത്തിയഞ്ചു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ച കാന്റലൂപ്പിലാണ് ലിസ്റ്റീരിയ എന്ന രോഗബാധയുള്ളതായി അധികൃതര്‍ വെളിപ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് സെപ്റ്റംബര്‍ 10 വരെ കയറ്റി അയച്ച 3,00,000 പെട്ടി കാന്റലൂപ്പ് ഫെഡറല്‍ ഗവണ്‍മെന്റ് തിരിച്ചുവിളിച്ചിട്ടുണ്ട്.

കാന്റലൂപ്പ് കഴിച്ച പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് ഈ രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയുടെ 18 സംസ്ഥാനങ്ങളില്‍ ഇതുവരെ 72 പേര്‍ക്ക് രോഗബാധയുള്ളതായും, 16 പേര്‍ മരിച്ചതായും അധികൃതര്‍ പറഞ്ഞു.

മണ്ണിന് മുകളില്‍ കിടന്നു വളരുന്ന കാന്റലൂപ്പിലേക്ക് അപകടകാരികളായ ബാക്ടീരിയ കടന്നുകയറുകയും ഇത് കഴിക്കുന്നവരില്‍ ഈ ബാക്ടീരിയ ലിസ്റ്റീരിയ എന്ന രോഗം ഉണ്ടാക്കുകയും ചെയ്യും. കൊളറാഡൊ ജെന്‍സന്‍ ഫാമം ലേബല്‍ ഉള്ള കാന്റലൂപ്പ് ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാന്റലൂപ്പ്: രോഗവും മരണസംഖ്യയും വര്‍ദ്ധിക്കുവാന്‍ സാധ്യത
കാന്റലൂപ്പ്: രോഗവും മരണസംഖ്യയും വര്‍ദ്ധിക്കുവാന്‍ സാധ്യത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക