Image

പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മാണിസാറിന്‌ സന്തുഷ്‌ടി

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മാണിസാറിന്‌ സന്തുഷ്‌ടി
ഹൂസ്റ്റണ്‍: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ്‌ കോളാച്ചേരില്‍, കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി ചെയര്‍മാനും, ധനകാര്യ വകുപ്പ്‌ മന്ത്രിയുമായ കെ.എം. മാണിയെ സന്ദര്‍ശിച്ചു. ഫ്രാന്‍സീസ്‌ ചെറുകര പ്രസിഡന്റായും, സോജന്‍ അഗസ്റ്റിന്‍ സെക്രട്ടറിയായും അടുത്തകാലത്ത്‌ രൂപീകരിച്ച ചാപ്‌റ്ററിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രവാസികള്‍ നേരിടുന്ന സമീപകാല പ്രശ്‌നങ്ങളെപ്പറ്റിയും ചര്‍ച്ച നടത്തി.

ചര്‍ച്ചയില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ മെമ്പര്‍ ഡോ. അലക്‌സ്‌ തണ്ണിപ്പാറയും പങ്കെടുത്തു. അമേരിക്കന്‍ പ്രവാസി മലയാളികളുടെ മക്കള്‍ക്ക്‌ മെഡിക്കല്‍ പ്രവേശനത്തിന്‌ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിന്‌ നാഷണല്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.സി. മാത്യുവും, നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, ഷോളി കുമ്പിളുവേലി, മാത്യുക്കുട്ടി ആലുംപറമ്പില്‍, ജോണ്‍ സി. വര്‍ഗീസ്‌, തോമസ്‌ ഏബ്രഹാം എന്നിവര്‍ മുന്‍കൈ എടുത്ത്‌ നടത്തിയ നിവേദനങ്ങള്‍ക്ക്‌ താത്‌കാലികമായ അംഗീകാരം ഹൈക്കോടതി വഴി ലഭിച്ചെങ്കിലും, പരിപൂര്‍ണ്ണമായ അംഗീകാരം ലഭിച്ചാല്‍ മാത്രമേ മറ്റ്‌ അമേരിക്കന്‍ മലയാളികളുടെ മക്കള്‍ക്ക്‌ പ്രയോജനം ലഭിക്കുകയുള്ളുവെന്ന്‌ ശ്രീ കോളാച്ചേരില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ്‌ അമേരിക്കയില്‍ നിന്ന്‌ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച അമേരിക്കന്‍ മലയാളി കുട്ടികള്‍ക്ക്‌ പരീക്ഷ എഴുതുന്നതിനുള്ള അംഗീകാരം വൈകിയത്‌. എന്നാല്‍ വിഷയം പഠിച്ച്‌ വേണ്ടത്‌ ചെയ്യുവാന്‍ കഴിയുമെന്ന്‌ ഡോ. അലക്‌സ്‌ തണ്ണിപ്പാറ, ശ്രീ കെ.എം. മാണിയോടൊപ്പം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ചാപ്‌റ്ററുകളുടെ രൂപീകരണവും പ്രവര്‍ത്തനവും പ്രവാസി നേതാക്കള്‍ വഴി താന്‍ അറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും, അമേരിക്കന്‍ നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ശ്ശാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ചതിനും അനുമോദനങ്ങള്‍ അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

പ്രവാസി വാര്‍ത്തകള്‍ മനോഹരമായ രീതിയില്‍ അവതരിപ്പിക്കുന്ന ആഴ്‌ചവട്ടം ന്യൂസ്‌ പേപ്പറിന്റെ ഒരു കോപ്പി ശ്രീ കോളാച്ചേരി മാണി സാറിന്‌ കൈമാറി. ഷാജി രാമപുരം അറിയിച്ചതാണിത്‌.
പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മാണിസാറിന്‌ സന്തുഷ്‌ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക