Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സംയുക്ത ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 30 September, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സംയുക്ത ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍
ന്യൂയോര്‍ക്ക്‌: മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ വിശുദ്ധ മാര്‍ത്തമറിയം വനിതാ സമാജം, സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നോര്‍ത്ത്‌-ഈസ്റ്റ്‌ മേഖലാ ഏകദിന സമ്മേളനം ഒകടോബര്‍ ഒന്നാം തീയതി ശനിയാഴ്‌ച ഫിലാഡല്‍ഫിയയിലെ സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. 2 പത്രോസ്‌ 1: 10 -11 വാക്യങ്ങളാണ്‌ മുഖ്യ ചിന്താവിഷയം. മാര്‍ത്തമറിയം വനിതാ സമാജം വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. സജി മര്‍ക്കോസ്‌ (അരിസോണ) ചിന്താവിഷയത്തെ ആസ്‌പദമാക്കി മുഖ്യ സന്ദേശം നല്‍കും. `ബൈബിള്‍ കഥാപാത്രങ്ങള്‍ - മാര്‍ത്തയും മറിയയും' എന്ന വിഷയത്തെപ്പറ്റി റീന പറമ്പത്തും (പ്രൊഫസര്‍, ഡ്രക്‌സല്‍ യൂണിവേഴ്‌സിറ്റി), `ഉത്തമഗീതം- ഉത്തമ ജീവിതത്തിന്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി ഇ.വി. പൗലോസ്‌ (ദീപം ബൈബിള്‍ സ്റ്റിഡി) എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.

പരിപാടിയുടെ വിജയത്തിനായി റവ.ഡോ. പോള്‍ പറമ്പത്ത്‌, റവ.ഫാ. ജോയി ജോണ്‍, റവ.ഫാ. ജോസ്‌ ദാനിയേല്‍, രമണി ജോസഫ്‌, മിലന്‍ റോയി, സൂസന്‍ ദാനിയേല്‍, സാറാ പറമ്പത്ത്‌, രാജു ഏബ്രഹാം, ഷെവലിയാര്‍ വര്‍ഗീസ്‌ പറമ്പത്ത്‌, ജോണ്‍ തോമസ്‌, പോള്‍ പത്രോസ്‌ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. 8.30-ന്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമ്മേളനത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പി.ആര്‍.ഒ ബിജു ചെറിയാന്‍ അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ സംയുക്ത ഏകദിന സമ്മേളനം ഫിലാഡല്‍ഫിയയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക