Image

കോട്ടയം അസോസിയേഷന്റെ പത്താമത് വാര്‍ഷിക ബാങ്ക്വറ്റ്

ജോബി ജോര്‍ജ് Published on 30 September, 2011
കോട്ടയം അസോസിയേഷന്റെ പത്താമത് വാര്‍ഷിക ബാങ്ക്വറ്റ്
.
ഫിലാഡല്‍ഫിയ: ജീവകാരുണ്യ രംഗത്ത് സ്തുത്യാര്‍ഹമായ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ കോട്ടയം അസോസിയേഷന്റെ വാര്‍ഷിക ചാരിറ്റി ബാങ്ക്വറ്റ് ഒക്‌ടോബര്‍ 8ന് നടക്കുന്നു.

കന്‍സ്റ്റാറ്റര്‍ ബാങ്ക്വറ്റ് ഹാളില്‍ 5 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മനം തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഡിന്നറോടെ ചടങ്ങുകള്‍ സമാപിക്കും.

കോട്ടയം ജില്ലയില്‍ നിന്നും ഫിലാഡല്‍ഫിയായില്‍ കുടിയേറിയ കോട്ടയം സ്വദേശികളുടെ സംഘടന നിരവധി ജീവകാരുണ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടന്ന മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയത് ശ്രദ്ധേയമാണ്.
സംഘടനയുടെ വിജയ ചരിത്രവും മറ്റൊന്നല്ല. മന്ദിരം മെഡിക്കല്‍ സര്‍ജറി ക്യാമ്പില്‍ നോര്‍ക്കയുമായി സഹകരിച്ച് ശസ്ത്രക്രിയ ക്യാമ്പ്, പള്ളം ആശകേന്ദ്രത്തിന് തൊഴില്‍ കണ്ടെത്തല്‍ പദ്ധതി, മൊബൈല്‍ ഐ.സി.യു. സംഭാവന ചെയ്ത് കോട്ടയം എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസിന് സഹായം, മുഖ്യമന്ത്രിയുടെ സുനാമി ഫണ്ടിലേക്ക് സംഭാവന, ഭവന നിര്‍മ്മാണ പദ്ധതി എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. പ്രസിഡന്റ് കുര്യന്‍ രാജന്റെ നേതൃത്വത്തില്‍ കമ്മറ്റി അംഗങ്ങളുടെ കഠിന പരിശ്രമവും അംഗങ്ങളുടെയും, അഭ്യൂദയകാംഷികളുടെയും നിര്‍ലോഭമായ സഹകരണവുമാണ് പ്രസ്ഥാനത്തെ കരുത്തോടെ മുന്‍പോട്ട് നയിക്കുന്നത്.

വൈസ് പ്രസിഡന്റ് ജോസഫ് മാണി, ജന.സെക്രട്ടറി സാജന്‍ വര്‍ഗീസ്, ട്രഷറര്‍ എബ്രഹാം ജോസഫ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ശ്ലാഘിക്കതക്കതാണ്.

വാര്‍ഷികത്തോടനുബന്ധിച്ച് സുവനീറിന്റെ പ്രകാശനം നിര്‍വഹിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ ജോബി ജോര്‍ജിന്റെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് സുവനീറിനായി പ്രവര്‍ത്തിക്കുന്നു.

ചാരിറ്റി കോര്‍ഡിനേറ്റര്‍ ജോഷി കുറിയാക്കോസ് പ്രവര്‍ത്തങ്ങളെ വിശദീകരിച്ചു. കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ് കലാപരിപാടികള്‍ക്ക് ചുമതല വഹിക്കും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, ഡലവയര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കും.

ക്ഷണകത്ത് ലഭിച്ചിട്ടില്ലാത്തവര്‍ ഇത് ഒരറിയിപ്പായി കരുതി പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
കോട്ടയം അസോസിയേഷന്റെ പത്താമത് വാര്‍ഷിക ബാങ്ക്വറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക