ന്യൂയോര്‍ക്ക്: ഫോമയുടെ എമ്പയര്‍ റീജിയണ്‍ കണ്വന്ഷന് അതിവിപുലമായ പരിപാടികളോടെ
നടത്തുന്നതിന് ഗോപിനാഥക്കുറുപ്പ് ചെയര്‍മാനായ കണ്വന്ഷന് ആഘോഷക്കമ്മിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ്റ് 2 ന് വെസ്റ്റ്ചെസ്റ്ററിലുള്ള റോയല്‍ പാലസ്സില്‍ റീജിയണല്‍
വൈസ് പ്രസിഡന്റ് എം.എ. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ്
ഗോപിനാഥക്കുറുപ്പ് ചെയര്‍മാനായുള്ള വിപുലമായ ആഘോഷക്കമ്മിറ്റിക്ക് രൂപം
കൊടുത്തത്.
റീജിയണല്‍ വൈസ് പ്രസിഡന്റ് എം.എ. മാത്യു, സെക്രട്ടറി ബിജു
ഉമ്മന്‍, ട്രഷറര്‍ പ്രദീപ് നായര്‍ എന്നിവരെ കൂടാതെ, എമ്പയര്‍ റീജിയന്റെ ആറ്
അസോസ്സിയേഷന് പ്രസിഡന്റുമാരേയും മേഖലാ
കോ-ഓര്‍ഡിനേറ്റര്‍മാരായി തെരഞ്ഞെടുത്തിരുന്നു. തോമസ് കോശി, ജോണ്‍ സി. വര്‍ഗീസ്
എന്നിവര്‍ നേതൃത്വം നല്കുന്ന ആഘോഷക്കമ്മിറ്റിയും, എ.വി. വര്‍ഗീസ്, സാജു മാത്യു,
ജേക്കബ്ബ് കോശി എന്നിവര്‍ നേതൃത്വം നല്കുന്ന ഫൈനാന്‍സ് കമ്മിറ്റിയും, റോയി
ചെങ്ങന്നൂര്‍, തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്കുന്ന പബ്ലിസിറ്റി
കമ്മിറ്റിയും രൂപീകരിച്ചു.
നവംബര്‍ 5 ശനിയാഴ്ച വൈകീട്ട് റോക്ക്ലാന്റ്
കൗണ്ടിയിലുള്ള പസാക്ക് കമ്യൂണിറ്റി സെന്ററില്‍ (87 ന്യൂ ക്ലാര്‍ക്സ്ടൗണ്‍ റോഡ്)
വെച്ച് കണ്‍വന്‍ഷനും കേരളപ്പിറവിയും സംയുക്തമായി ആഘോഷിക്കുമെന്ന് ആഘോഷക്കമ്മിറ്റി
അറിയിച്ചു. അന്നേദിവസം വൈകിട്ട് ആറു മണിക്ക് ഡിന്നറിനുശേഷം ഫോമ പ്രസിഡന്റ് ബേബി
ഊരാളില്‍, സെക്രട്ടറി ബിനോയ് തോമസ്, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്, കണ്വന്ഷന്
ചെയര്മാന് സണ്ണി പൗലോസ്, കണ്വന്ഷന് കോ-ചെയര്‍പെഴ്സണ്‍സ് ലോണാ എബ്രഹാം,
സജീവ് വേലായുധന്, ജോസി കുരിശിങ്കല്‍, കണ്വന്ഷന് കണ്‍വീനര്‍ സജി എബ്രഹാം,
അഡ്വൈസറി ബോര്‍ഡ് ചെയര്മാന് രാജു വര്‍ഗീസ്, ജുഡീഷ്യല്‍ കമ്മിറ്റി ചെയര്മാന്,
മറ്റു ഫോമാ ഭാരവാഹികള്‍, കൗണ്ടി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ഫോമാ നേതാക്കളേയും
മുഖാതിഥിയേയും വിശിഷ്ടാതിഥികളേയും ശിങ്കാരി മേളം, തായമ്പക, താലപ്പൊലി
വാദ്യമേളങ്ങളോടെ സ്വീകരിക്കുകയും?തുടര്‍ന്ന് പൊതുസമ്മേളനവും നടക്കുന്നതായിരിക്കും.
പൊതുസമ്മേളനത്തിനുശേഷം ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസും സംഘവും
നയിക്കുന്ന ഗാനമേളയും വൈവിധ്യമാര്‍ന്ന മറ്റു കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ഈ കണ്വന്ഷന് ഒരു വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാന്‍ ഏവരേയും ഹൃദ്യമായി സ്വാഗതം
ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപിനാഥക്കുറുപ്പ് 845 548 3938,
എം.എ. മാത്യു 845 304 7665, ബിജു ഉമ്മന്‍ 914 523 9501, പ്രദീപ് നായര്‍ 203 260
1356.