Image

ഐ.എം.എ യുവജനോത്സവത്തില്‍ ഫാഷന്‍ഷോ

ജോയിച്ചന്‍ പുതുക്കുളം Published on 02 October, 2011
ഐ.എം.എ യുവജനോത്സവത്തില്‍ ഫാഷന്‍ഷോ
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന യുവജനോത്സവത്തിന്റെ ഭാഗമായി ഈവര്‍ഷം ഫാഷന്‍ഷോ പ്രോഗ്രാം നടത്തുന്നു. ഈസ്റ്റേണ്‍, വെസ്റ്റേണ്‍ സംഗീതവും നൃത്തവും സമന്വയിപ്പിച്ചുകൊണ്ട്‌ കൊച്ചു കുട്ടികള്‍ മുതല്‍ യുവതീ യുവാക്കള്‍ വരെ അണിനിരക്കുന്ന ഫാഷന്‍ ഷോ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കുന്നത്‌ ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരാണ്‌.

ഈവര്‍ഷത്തെ യുവജനോത്സവത്തിലെ ഏറ്റവും ആകര്‍ഷകമായ പരിപാടിയായിരിക്കും ഫാഷന്‍ ഷോ പ്രോഗ്രാമെന്ന്‌ കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാം അറിയിച്ചു. ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ നേതാക്കളായ ജെറി കൊല്ലാപുരം, ഷെഫി കണ്ണച്ചാംപറമ്പില്‍ എന്നിവര്‍ പരിപാടിയുടെ കോ-കോര്‍ഡിനേറ്റര്‍മാരായിരിക്കും.

ഒക്‌ടോബര്‍ പതിനഞ്ചാം തീയതി ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക്‌ കലാമേളയ്‌ക്ക്‌ തുടക്കം കുറിക്കും. തുടര്‍ന്ന്‌ രണ്ടു വേദികളിലായി മുപ്പതില്‍പ്പരം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. നാളെയുടെ വാഗ്‌ദാനങ്ങളായ കലാതാരങ്ങളെ കണ്ടെത്താനുള്ള മേളയുടെ രജിസ്‌ട്രേഷന്‍ അതിവേഗം പുരോഗമിക്കുന്നതായി യൂത്ത്‌ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഫില്‍സ്‌ മാപ്പിളശ്ശേരി, കോ-ചെയര്‍പേഴ്‌സണ്‍ സന്തോഷ്‌ കളരിക്കപ്പറമ്പില്‍, ആര്‍ട്‌സ്‌ ക്ലബ്‌ ചെയര്‍മാന്‍ ജയിംസ്‌ ലൂക്കോസ്‌ എന്നിവര്‍ അറിയിച്ചു. ഫാഷന്‍ ഷോ പ്രോഗ്രാം വൈകുന്നേരം നടക്കുന്ന കൊച്ചു കുട്ടികള്‍ക്കായുള്ള പുഞ്ചിരി മത്സരത്തിനു ശേഷമായിരിക്കും നടത്തപ്പെടുക. രണ്ടു വയസ്സുമുതല്‍ 25 വയസ്സുവരെ പ്രായമുള്ളവര്‍ പങ്കെടുക്കുന്ന ഫാഷന്‍ ഷോ പ്രോഗ്രാമിന്‌ രജിസ്‌ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കുന്നതല്ല. താത്‌പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാമിനെ വിളിക്കുക. (847 477 1202).

ഈവര്‍ഷത്തെ യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 2012 ജനുവരി ഏഴാം തീയതി ശനിയാഴ്‌ച നടക്കുന്ന അസോസിയേഷന്റെ ക്രിസ്‌മസ്‌- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ നടക്കുന്ന അവാര്‍ഡ്‌ നൈറ്റില്‍ വിതരണം ചെയ്യുമെന്ന്‌ ഐ.എം.എ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌ എന്നിവര്‍ അറിയിച്ചു. ഗ്രൂപ്പ്‌ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ഡാന്‍സ്‌ ടീമുകള്‍ക്ക്‌ അവാര്‍ഡ്‌ നൈറ്റില്‍ നൃത്തപരിപാടി അവതരിപ്പിക്കുവാന്‍ അവസരമുണ്ടായിരിക്കും. യൂത്ത്‌ ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ഫോറം അപേക്ഷാ ഫീസ്‌ സഹിതം ഒക്‌ടോബര്‍ എട്ടാംതീയതി ശനിയാഴ്‌ച വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അസോസിയേഷന്റെ വെബ്‌സൈറ്റ്‌ (www.ima4us.org) സന്ദര്‍ശിക്കുക.
ഐ.എം.എ യുവജനോത്സവത്തില്‍ ഫാഷന്‍ഷോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക