Image

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: 700 പേരെ അറസ്റ്റു ചെയ്‌തു (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 02 October, 2011
വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം: 700 പേരെ അറസ്റ്റു ചെയ്‌തു (അങ്കിള്‍സാം വിശേഷങ്ങള്‍)
ന്യൂയോര്‍ക്ക്‌: കോര്‍പറേറ്റ്‌ അത്യാര്‍ത്തിയ്‌ക്കും ആഗോളതാപനത്തിനും സാമൂഹിക അസമത്വത്തിനുമെതിരെ രണ്‌ടാഴ്‌ചയായി തുടരുന്ന വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ 700 പേരെ ഫെഡറല്‍ പോലീസ്‌ ശനിയാഴ്‌ച അറസ്റ്റു ചെയ്‌തു. നിര്‍മാണത്തിലിരിക്കുന്ന ബ്രൂക്‌ലിന്‍ ബ്രിഡ്‌ജിലായിരുന്നു പ്രക്ഷോഭം.

പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്‌ പോലീസെത്തി പ്രക്ഷോഭകരെ അറസ്റ്റു ചെയ്‌തു നീക്കി. പ്രക്ഷോഭകരെ അറസ്റ്റു ചെയ്യാനെത്തിയ പോലീസുമായി നേരിയ സംഘര്‍ഷമുണ്‌ടായി. അറസ്റ്റു ചെയ്‌തവരെ പിന്നീട്‌ വിട്ടയച്ചു. വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭത്തിന്‌ പിന്തുണ അറിയിക്കാനായി ശനിയാഴ്‌ച ബോസ്റ്റണിലും ലോസ്‌എയ്‌ഞ്ചല്‍സിലും പ്രകടനം നടന്നിരുന്നു.

തീവ്രവാദത്തിനെതിരായ വിജയം തെരഞ്ഞെടുപ്പില്‍ ഒബാമയെ തുണച്ചേക്കില്ല

വാഷിംഗ്‌ടണ്‍: അടുത്തവര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സമീപകാലത്ത്‌ നേടിയ വിജയങ്ങള്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയെ തുണക്കില്ലെന്ന്‌ സൂചന. അല്‍ക്വയ്‌ദ തലവന്‍ ഉസാമാ ബിന്‍ ലാദന്‍, യെമനിലെ അല്‍ക്വയ്‌ദ നേതാവായിരുന്ന അന്‍വര്‍ അല്‍-അവ്‌ലാക്കി എന്നിവരെ വധിച്ചതൊന്നും ഒബാമയെ തുണക്കില്ലെന്നാണ്‌ ഇപ്പോഴത്തെ സൂചന.

ദേശസുരക്ഷ സംബന്ധിച്ച വിഷയത്തില്‍ വന്‍വിജയം അവകാശപ്പെടുമ്പോഴും രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്ക്‌ ഉയരുന്നതും രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമരുന്നതും ഒബാമയക്ക്‌ തിരച്ചടിയാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. ഒബാമയുടെ ജനപ്രീതി ഇപ്പോഴും ഏറ്റവും താഴ്‌ന്ന നിരക്കിലാണെന്നും കാരണമായി അവര്‍ ചൂണ്‌ടിക്കാട്ടുന്നു.

46 ശതമാനമാണ്‌ ഇപ്പോഴത്തെ ഒബാമയുടെ ജനപ്രീതി. തെരഞ്ഞെടുപ്പില്‍ സാമ്പത്തിക പ്രതിസന്ധിയായിരിക്കും പ്രധാന വിഷയമെന്ന്‌ 92 ശതമാനം വോട്ടര്‍മാരും ഇപ്പോഴും കരുതുന്നുവെന്നതും ഒബാമയ്‌ക്ക്‌ ശുഭസൂചനയല്ല. അതേസമയം 73 ശതമാനംപേര്‍ മാത്രമെ ആഭ്യന്തരസുരക്ഷ പ്രധാനവിഷയമാണെന്ന്‌ കരുതുന്നുള്ളൂ എന്നതും ഒബമയ്‌ക്ക്‌ ശുഭസൂചനയല്ല.

മെക്‌സിക്കോയിലേക്ക്‌ യുഎസ്‌ സേനയെ അയയ്‌ക്കണമെന്ന്‌ റിക്‌ പെറി

ന്യയോര്‍ക്ക്‌: മെക്‌സിക്കോയിലെ മയക്കുമരുന്നു സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ യുഎസ്‌ സേനയെ അയയ്‌ക്കുന്ന കാര്യം പരിഗണിക്കണമെന്നു ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്‌ പെറി. അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന വ്യക്തിയാണു പെറി.

മയക്കുമരുന്നു സംഘങ്ങളെ ഇല്ലായ്‌മ ചെയ്യാനും അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാനും യുഎസ്‌ സേനയ്‌ക്കു കഴിയും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്‌ അത്യാവശ്യമാണെന്നും പെറി പറഞ്ഞു. എന്നാല്‍ മെക്‌സിക്കോയിലേക്ക്‌ സേനയെ അയക്കില്ലെന്നും മെക്‌സിക്കന്‍ സേനയ്‌ക്ക്‌ ആവശ്യമായ സഹായം നല്‍കുമെന്നുമായിരുന്നു വൈറ്റ്‌ ഹൗസിന്റെ പ്രതികരണം. അതിര്‍ത്തിയില്‍ ദേശീയ സേനയുടെ സുരക്ഷ കര്‍ശനമാക്കും. കൂടുതല്‍ ഡ്രോണ്‍ വിമാനങ്ങള്‍ വിന്യസിക്കുമെന്നും വൈറ്റ്‌ ഹൗസ്‌ വക്താവ്‌ അറിയിച്ചു.

ഉയരക്കുറവില്‍ ബ്രിഡ്‌ജറ്റ്‌ ജോര്‍ദ്ദാന്‍ ഒന്നാമത്‌

ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്‌ത്രീയെന്ന 2012ലെ ഗിന്നസ്‌ ബുക്ക്‌ ബഹുമതി രണ്‌ടടി മൂന്നിഞ്ചു മാത്രം ഉയരമുള്ള അമേരിക്കക്കാരി ബ്രിഡ്‌ജറ്റ്‌ ജോര്‍ദാന്‌. ഇല്ലിനോസിലെ കസ്‌കാസിയ കോളജ്‌ വിദ്യാര്‍ഥിനിയാണ്‌ 22കാരിയായ ബ്രിഡ്‌ജറ്റ്‌.

ബ്രിഡ്‌ജറ്റ്‌ മാത്രമല്ല കുടുംബത്തിലെ കുഞ്ഞന്‍. സഹോദരന്‍ ബ്രാഡിന്റെ ഉയരം വെറും മൂന്നടി മൂന്നിഞ്ച്‌ മാത്രമാണ്‌. ബ്രാഡും റെക്കോര്‍ഡ്‌ ബുക്കില്‍ ബ്രിഡ്‌ജറ്റിനൊപ്പമുണ്‌ട്‌. മജേവ്‌സ്‌കി ഓസ്റ്റിയോ ഡൈപ്ലസ്റ്റിക്‌ െ്രെപമോര്‍ഡിയല്‍ ഡ്വാര്‍ഫിസം ടൈപ്പ്‌ രണ്‌ട്‌ എന്ന അവസ്ഥയാണ്‌ ഈ സഹോദരങ്ങളുടെ ഉയരക്കുറവിനു കാരണം. നൃത്തം, ചിയര്‍ലീഡിംഗ്‌ തുടങ്ങിയവയാണു ബ്രിഡ്‌ജറ്റിന്റെ പ്രധാന ഹോബികള്‍.

അല്‍ക്വയ്‌ദ നേതാക്കളുടെ വധം: പൗരന്‍മാര്‍ക്ക്‌ യുഎസ്‌ മുന്നറിയിപ്പ്‌

ന്യൂയോര്‍ക്ക്‌: അല്‍ക്വയ്‌ദയുടെ രണ്‌ടു മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്കു യുഎസ്‌ മുന്നറിയിപ്പ്‌. അല്‍ക്വയ്‌ദ തിരിച്ചടിക്കാന്‍ സാധ്യതയുണെ്‌ടന്നും എല്ലാ പൗരന്‍മാരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്‍റാണു മുന്നറിയിപ്പു പുറപ്പെടുവിച്ചത്‌. വിദേശത്തു സന്ദര്‍ശനം നടത്തുന്ന പൗരന്‍മാര്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

യെമനിലെ അല്‍ക്വയ്‌ദ നേതാവ്‌ അന്‍വര്‍ അല്‍ അവ്‌ ലാക്കി, സമീര്‍ ഖാന്‍ എന്നിവരാണു കഴിഞ്ഞ ദിവസങ്ങില്‍ കൊല്ലപ്പെട്ടത്‌. യുഎസിനെതിരേ യുദ്ധ പ്രഖ്യാപനം നടത്തിയ ഭീകരസംഘടനയാണു യെമനിലേത്‌.

സ്വവര്‍ഗാനുരാഗികളായ സൈനികര്‍ക്ക്‌ ഒബാമയുടെ പിന്തുണ

വാഷിംഗ്‌ടണ്‍: സ്വവര്‍ഗാനുരാഗികളായ സൈനികര്‍ക്ക്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ പിന്തുണ. യുഎസിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ്‌ ആവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ ഗേ സൈനികരുള്‍പ്പെടെയുള്ളവരെ പിന്തുണയ്‌ക്കേണ്‌ടി വരുമെന്ന്‌ ഒബാമ പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ ഒരോ അമേരിക്കക്കാരനും തുല്യ അവകാശമാണുള്ളതെന്ന കാര്യം ആരും മറക്കരുതെന്നും ഒബാമ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനായി അടുത്തിടെ നടന്ന ഒരുസംവാദത്തിനിടെ ഒരു ഗേ സൈനികന്‍ വിഡിയോ ടേപ്പിലൂടെ ചോദ്യം ഉന്നയിച്ചപ്പോള്‍ വോട്ടര്‍മാര്‍ കളിയാക്കിയിരുന്നു. ഇതിനെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഒരാള്‍പോലും ശബ്‌ദമുയര്‍ത്താതിരുന്നതിനെയും ഒബാമ നിശിതമായി വിമര്‍ശിച്ചു.

സ്വവര്‍ഗവിവാഹത്തോടുള്ള തന്റെ നിലപാട്‌ ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനോട്‌ അനുകൂല നിലാപാടാണ്‌ ഒബാമയ്‌ക്കുള്ളതെന്നാണ്‌ സൂചന. സമീപകാലത്ത്‌ നടന്ന വിവിധ സര്‍വെകളും സ്വവര്‍ഗവിവാഹത്തെ അനകൂലിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്‌ടെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇവരുടെ വോട്ടും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക