മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തില്‍ നടി മംമ്ദയും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വരുന്നത് നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ആണെന്നകാര്യം ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. കീര്‍ത്തി അഞ്ജലിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഗീതാഞ്ജലിയില്‍ ലാലിനൊപ്പം മംമ്തയും മോഹന്‍ലാല്‍
ചിത്രത്തില്‍ മംമ്തയാണ് ഗീതയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മംമ്തയെയും മോഹന്‍ലാലിനെയും ഒരുമിച്ച് കണ്ട അവസാനത്തെ ചിത്രം സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാനിലാണ്. ഗീതാഞ്ജലിയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങിയിട്ടുണ്ട്. ജൂലൈ ഇരുപതോടെ മോഹന്‍ലാല്‍ സെറ്റിലെത്തും. ഇതിന് മുമ്പ് ശോഭന ഗീതാഞ്ജലിയില്‍ അതിഥിതാരമായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേല്‍ക്കുന്നത് ശോഭനയുടെ സാന്നിധ്യം ചിത്രത്തിലുണ്ടാകില്ലെന്നാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല