Image

ഷിക്കാഗോയില്‍ വിവാഹ സെമിനാറും കുടുംബ സമ്മേളനവും ഒക്‌ടോബര്‍ എട്ടിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2011
ഷിക്കാഗോയില്‍ വിവാഹ സെമിനാറും കുടുംബ സമ്മേളനവും ഒക്‌ടോബര്‍ എട്ടിന്‌
ഷിക്കാഗോ: അമേരിക്കയിലെ തിരക്കേറിയ ജീവിതത്തില്‍ കുടുംബ ജീവിതം എങ്ങനെ സുസ്ഥിരമായി നയിക്കാന്‍ സാധിക്കും എന്നതിനെക്കുറിച്ച്‌ പ്രശസ്‌ത പ്രഭാഷകനും രചയിതാവുമായ ഡോ. സി.വി. ഏബ്രഹാം ഡസ്‌പ്ലെയിന്‍സിലുള്ള ഹെര്‍ബോണ്‍ സെന്ററില്‍ (2430 ബെല്ലാര്‍ഡ്‌ റോഡ്‌) വൈകിട്ട്‌ ആറുമണിക്ക്‌ സെമിനാര്‍ നടത്തും. ഇതിലേക്ക്‌ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നു.

ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍, ജോലിത്തിരക്കുകള്‍, കുട്ടികളുടെ സ്‌കൂള്‍ ജീവിതം, മാനസീക പ്രശ്‌നങ്ങള്‍ എന്നിവയെ തരണംചെയ്‌ത്‌ നല്ല ഒരു കുടുംബ ജീവിതം നയിക്കുവാന്‍ ഏവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്‌. ഡോ. ഏബ്രഹാം പല ഉദാഹരണങ്ങളില്‍ക്കൂടി ഇത്‌ വിവരിക്കുന്നതാണ്‌.

കുടുംബ ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പുതുതായി തുടങ്ങിയവരും, കുടുംബജീവിതത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ടവര്‍ക്കും ഈ സെമിനാറില്‍ സംബന്ധിക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജേക്കബ്‌ വര്‍ഗീസ്‌ (847 298 9051).
ഷിക്കാഗോയില്‍ വിവാഹ സെമിനാറും കുടുംബ സമ്മേളനവും ഒക്‌ടോബര്‍ എട്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക