Image

ഫിയകോണ: ലോകവീക്ഷണവും സമീപനവും

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2011
ഫിയകോണ: ലോകവീക്ഷണവും സമീപനവും
യു,എസ്‌.എയിലും കാനഡയിലുമുള്ള ഇന്ത്യന്‍ ക്രിസ്‌ത്യന്‍ സംഘടനകളെയെല്ലാം പ്രതിനിധാനം ചെയ്യുന്നതിനായി ഇരുപതുവര്‍ഷം മുമ്പ്‌ സ്ഥാപിതമായ സംഘടനയാണ്‌ ദി ഫെഡറേഷന്‌ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്‌ത്യന്‍ ഓര്‍ഗനൈസഷന്‍സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഫിയകോണ). സംഘടനയുടെ അദ്ധ്യക്ഷനായ ശ്രീ എബ്രഹാം മാമ്മന്റെ കഴിവുറ്റ നേതൃത്വത്തില്‍ ഫിയകോണ ഏതാനും വര്‌ഷങ്ങള്‍കൊണ്ട്‌ വളരെയേറെ ശക്തമായിക്കഴിഞ്ഞിരിക്കുന്നു. വളര്‍ച്ചയുടെ പാതയിലുടെ അതിവേഗം മുന്നേറുന്ന ഈ സംഘടന ഇന്ന്‌ ഗ്ലോബല്‍ ക്രിസ്‌ത്യന്‍ സംഘടനയായി അറിയപ്പെടുന്നു.

ഈ സംഘടനയുടെ ജനപ്രീതി http://fiacona.org എന്ന വെബ്‌ സൈറ്റില്‌ പ്രസിധീകരിക്കപ്പെട്ടുവരുന്ന ഉന്നതനിലവാരമുള്ളവയും അതേസമയം ആകര്‌ഷകവുമായ അസംഖ്യം ലേഖനങ്ങളിലൂടെ വ്യക്തമാകുന്നു. ഒരു സംഘടനയെന്നനിലയില്‍ രക്ഷാകത്തൃസ്ഥാനത്തു നിന്നുകൊണ്ട്‌ ഫിയകോണ ലോ കമെമ്പാടുമുള്ള ക്രിസ്‌ത്യന്‍ സംഘടനകളിലും ക്രിസ്‌ത്യാനികളുടെ ഇടയിലും ഒത്തൊരുമയും ഉദ്‌ബുദ്ധതയും വളര്‌ത്താന്‌ അക്ഷീണം യത്‌നിച്ചുകൊണ്ടിരിക്കുന്നു. ഇതുസാധിക്കുന്നത്‌ "PRESIDENTORIAL" "TOP TEN CHRISTIAN NEWS THIS WEEK" എന്നിവയിലുടെ ക്രിസ്‌ത്യന്‌ നുനപക്ഷത്തിനു ബാധകമാകുന്ന വാര്‍ത്തകള്‍ ശരിയായ സമയത്തുതന്നെ വെളിപ്പെടുത്തുന്നതിലുടെയാണ്‌.

ഫിയകോണ അദ്ധ്യക്ഷന്‌ ശ്രീ എബ്രഹാം മാമ്മന്‌ പറയുന്നു: `നമ്മുടെ മതത്തിന്റെ പാതയിലുടെയുള്ള ജനസേവനം, പുസ്‌തകങ്ങള്‌, അക്രമങ്ങള്‌, പ്രാര്‌ഥനകള്‍, സംഭാവനകള്‍., കര്‍മക്ഷമതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, പരാതികള്‍, മനുഷ്യാവകാശപ്രശ്‌നങ്ങള്‍, പവിത്രവും ഉത്തേജകവുമായ ചിന്തകള്‍, പ്രഭാഷണങ്ങള്‍, വിഭിന്നവിശ്വാസങ്ങളെ പൊതുവായ കാര്യങ്ങളില്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതുപോലെ ലോകം മുഴുവനുമുള്ള ക്രിസ്‌ത്യന്‍ സമൂഹത്തെയും വ്യക്തികളേയും ബാധിക്കുന്നതും അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുമായ മറ്റു കാര്യങ്ങള്‍, എന്നിവയ്‌ക്ക്‌ വേണ്ടി അര്‍പ്പിതമാണ്‌ PRESIDENTORIAL tImfw. TOP TEN CHRISTIAN NEWS THIS WEEK കോളങ്ങളാകട്ടെ, ലോകത്താകമാനമുള്ള ക്രിസ്‌ത്യാനികളെ ബാധിക്കുന്ന സംഗതികളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ആഴ്‌ചതോറും നല്‌കുന്നു. അംഗങ്ങള്‌ക്കിടയില്‍ അടുത്തകാലത്ത്‌ നടത്തിയ സര്വെയില്‌നിന്നും വ്യക്തമായത്‌ "PRESIDENTORIAL" "TOP TEN CHRISTIAN NEWS THIS WEEK" ഇവരണ്ടും അംഗങ്ങള്‍ക്കിടയില്‍്‌ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ളതും
ജനസമ്മതിയുള്ളതും വളരെയേറെപ്പേര്‍ വായിക്കാറുള്ളതും ആണെന്നാണ്‌. മുകളില്‍ പറഞ്ഞ സര്‍വെയിലുടെ ഉരുത്തിരിഞ്ഞുവന്നത്‌ രണ്ടു സംഗതികള്‍ ആണ്‌.

ഒന്നാമതായി ഈ വെബ്‌ സൈറ്റിലുടെ ലോകത്തെമ്പാടുമുള്ള ക്രിസ്‌ത്യാനികള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്കിടയിലുള്ള ഐക്യം നിലനില്‌ക്കുകമാത്രമല്ല, വളരുകയും ചെയ്യുന്നു. രണ്ടാമതായി ക്രിസ്‌ത്യാനികളും ക്രിസ്‌തുമാതാനുയായികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‌ ലോകം മുഴുവന്‌ അറിയാനിടയാകുന്നു. ലോകം മുഴുവനുമുള്ള ക്രിസ്‌ത്യാനികളുടെ അവര്‍ ചൈന, ഈജിപ്‌റ്റ്‌, എറിട്രിയ, ഇന്ത്യ, പാകിസ്ഥാന്‌, നേപ്പാള്‍, ബംഗളാദേശ്‌, ഇന്തോനേഷ്യ, ആഫ്രിക്ക, യു. കെ. , യു.എസ്‌.എ., ആസ്‌ട്രേലിയ തുടങ്ങി ഏതു രാജ്യക്കാരുമാകട്ടെ കഷ്ടപ്പാടുകളെയും വിഷമതകളെയുംപറ്റി ജനങ്ങള്‍ ഇതിലൂടെ ബോധവാന്മാരാകുന്നു.

ക്രിസ്‌ത്യാനികളുടെ വിഷമതകളെപ്പറ്റി മാത്രമല്ല, ക്രിസ്‌ത്യന്‍ മിഷനറി പ്രവര്‌ത്തനങ്ങള്‍, പള്ളികളുടെ പ്രവര്‌ത്തനങ്ങള്‍, ക്രിസ്‌ത്യന്‌ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ക്രിസ്‌ത്യന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ക്രിസ്‌ത്യന്‍ ആശുപത്രികള്‍, ക്രിസ്‌ത്യന്‍ സാഹിത്യപ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള നമ്മുടെ പ്രവര്‌ത്തനങ്ങള്‍, ലോകത്തിന്റെ നാനാഭാഗത്തുമുള്ള ക്രിസ്‌ത്യന്‌ സമുഹത്തിന്റെ ഇതുപോലെയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍, എന്നിവയെപ്പറ്റിയും ലോകം ഇതിലൂടെ അറിയാനിടയാകുന്നു.

ഈ വെബ്‌സൈറ്റിനെപ്പറ്റി ഫിയകോണ പ്രസിഡണ്ട്‌ ശ്രീ എബ്രഹാം മാമ്മന്‍ സംക്ഷിപ്‌തമായി ഇങ്ങനെ പറഞ്ഞു: `ലോകത്തില്‍ ഒരു ക്രിസ്‌ത്യാനിക്കും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും ഏകാന്തതയുടെയും വേദന ഉണ്ടാകാതിരിക്കാനായി എല്ലാ ക്രിസ്‌ത്യാനികളും ഒത്തൊരുമയോടെയും യോജിപ്പോടെയും ശാന്തിയോടെയും പ്രവര്‍ത്തിക്കാനായി അവരിള്‍ ഐക്യവും ദൃഡതയും ഉറപ്പിക്കുന്നതിനാണ്‌ ഈ വെബ്‌സൈറ്റ്‌ ലക്ഷ്യമിടുന്നത്‌. സംഭാവനകളിലൂടെയും
പ്രാര്‍ഥനയിലൂടെയും അതോടൊപ്പം നമ്മുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അവബോധം ബന്ധുക്കളിലും സ്‌നേഹിതരിലും എത്തിക്കുന്നതിലൂടെയും എല്ലാ ക്രിസ്‌ത്യാനികളും ഇതിനുവേണ്ടി ഉണര്‌ന്നു പ്രവര്‍ത്തിക്കുമെന്നു പ്രത്യാശിക്കുന്നു.

ക്രിസ്‌ത്യാനികളും ക്രിസ്‌ത്യന്‍ സംഘടനകളും ഫിയകോണയില്‍ അംഗങ്ങളാകുകയും അതുവഴി തങ്ങളുടെ വിവരങ്ങളും പ്രശ്‌നങ്ങളും എല്ലാവരിലും എത്തിക്കുകയും ചെയ്യണമെന്നപേക്ഷിക്കുന്നു. മറ്റു മതവിഭാഗങ്ങള്‍ക്കും ഫിയകോണ യില്‌ അംഗത്വമെടുത്ത്‌ ലോകമെമ്പാടും അറിയുന്നതും വിലകല്‌പ്പിക്കുന്നതുമായ ഇന്റര്‌ ഫൈത്ത്‌ ഇനിഷ്യെറ്റിവിലൂടെ തങ്ങളുടെ വിവരങ്ങളും പ്രശ്‌നങ്ങളും ലോകത്തെ മുഴുവന്‌ അറിയിക്കാവുന്നതാണ്‌.

ഫിയകോണ പ്രസിഡണ്ട്‌ ശ്രീ എബ്രഹാം മാമ്മന്‍ പറയുന്നു: `ഫിയകോണയില്‍ അംഗങ്ങളാകാന്‍ എല്ലാ ക്രിസ്‌ത്യാനികളെയും ക്രിസ്‌ത്യന്‍ സംഘടനകളെയും തുറന്നമനസ്സോടെ ക്ഷണിക്കുന്നു. ഫിയകോണ ലോകം മുഴുവന്‌ അറിയപ്പെടുന്ന ഒരു സംഘടനയായതിനാല്‍ ഇതില്‍ അംഗത്വമെടുക്കു ന്നവരുടെ വിവരങ്ങളും പ്രശ്‌നങ്ങളും ലോകരെല്ലാം അറിയാനിടയാകുകയും അങ്ങനെ അവയ്‌ക്ക്‌ ഏറ്റവും കുടുതല്‌ പ്രചാരം ലഭിക്കുകയും ചെയ്യുന്നു. 'ക്രിസ്‌ത്യാനിറ്റി' എന്നത്‌ ഒരു മതം മാത്രമല്ലെന്നും ഒരു ജീവിതരിതി തന്നെയാണെന്നും വിശ്വസിക്കുന്ന ലോകത്തിലെ മുന്നിരയിലുള്ള ക്രിസ്‌ത്യവന്‍ സംഘടനകളിലൊന്നാണ്‌ ഫിയകോണ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക