Image

പുരാതന സുറിയാനി ഗീതങ്ങളുടെ സിഡി പ്രകാശനം ചെയ്തു

Published on 26 July, 2013
പുരാതന സുറിയാനി ഗീതങ്ങളുടെ സിഡി പ്രകാശനം ചെയ്തു
കൊച്ചി: സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ(എല്‍ആര്‍സി) ആഭിമുഖ്യത്തില്‍ പുരാതന സുറിയാനി ഗീതങ്ങളുടെ സിഡി -ക്വമ്പല്‍ മാറാന്‍- പ്രകാശനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

റാസ, മൃതസംസ്‌കാര ശുശ്രൂഷകള്‍, പ്രത്യേക പ്രാര്‍ഥനാസമയങ്ങള്‍ എന്നിവയില്‍ പാടിയിരുന്ന 29 ഗീതങ്ങള്‍ 66 മിനിട്ടു ദൈര്‍ഘ്യമുള്ള സിഡിയിലുണ്ട്. ഫാ. ജോസഫ് ജെ. പാലയ്ക്കലാണു സിഡിയുടെ ഏകോപനം നിര്‍വഹിച്ചിരിക്കുന്നത്. എല്‍ആര്‍സി ഡയറക്ടര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എപ്പിസ്‌കോപ്പല്‍ മെംബര്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ തുടങ്ങിയവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

പുരാതന സുറിയാനി ഗീതങ്ങളുടെ സിഡി പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക