Image

സോളാര്‍ തട്ടിപ്പില്‍ മിക്ക മന്ത്രിമാര്‍ക്കും പങ്ക്: കെ.സി വേണുഗോപാല്‍ തട്ടിപ്പിലെ താരം വെള്ളാപ്പള്ളി

Published on 28 July, 2013
സോളാര്‍ തട്ടിപ്പില്‍ മിക്ക മന്ത്രിമാര്‍ക്കും പങ്ക്: കെ.സി വേണുഗോപാല്‍ തട്ടിപ്പിലെ താരം വെള്ളാപ്പള്ളി
ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ കുടുതല്‍ വെളിപെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തട്ടിപ്പില്‍ മന്ത്രിസഭയിലെ മിക്കയാളുകള്‍ക്കും പങ്കുണ്ടെന്ന് വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതാണെന്ന വാദവുമായാണ് വെള്ളാപ്പള്ളി ഇക്കാര്യം വെളിപെടുത്തിയത്. കെ.സി വേണുഗോപാലാണ് തട്ടിപ്പിലെ താരം. വേണുഗോപാലിന് സരിതയുമായി അടുത്ത ബന്ധമുണ്ടെന്നൂം സരിതയെ പലതവണ ദല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജോസ് .കെ.മാണി, ഹൈബി ഈഡന്‍ എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. ആര്യാടനേയും ആരോപണത്തില്‍ നിന്നൊഴിവാക്കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സരിത മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും പലതവണ പോയി കണ്ടിട്ടുണ്ട്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
അതേസമയം, വെള്ളാപ്പള്ളിയുടെ ആരോപണം വേണുഗോപാല്‍ നിഷേധിച്ചു. തനിക്കെതിരായ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ എന്തും നേരിടാന്‍ ഒരുക്കമാണ്. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പിക്കാനുള്ള തന്ത്രമാണ് വെള്ളാപ്പള്ളിയുടേതെന്നും 2001 മുതല്‍ തന്നെ തോല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.

Join WhatsApp News
kalyani 2013-07-28 19:07:12
anna Pc georgine kadathivettiyallo
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക