മസ്‌കത്ത്: ഒമാനിലെ ഹൈമക്കടുത്ത് ബസ് ട്രെയ്‌്‌ലറുമായി കൂട്ടിയിടിച്ചുണ്ടായ
വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. നാലു പേര്‍ക്ക്
പരിക്കേറ്റു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഉസ്‌മാനാണ് (44) മരിച്ചത്.
ആന്ധ്രാപ്രദേശുകാരനായ യോഗയ്യയാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞ മറ്റൊരു
ഇന്ത്യക്കാരന്‍.
മര്‍മൂളില്‍നിന്ന് മസ്‌കത്തിലേക്ക് പെട്രോളിയം കമ്പനി
ജീവനക്കാരുമായി പോവുകയായിരുന്ന ഹാപ്പിലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് ലക്ഷ്വറി ബസാണ്
അപകടത്തില്‍പെട്ടത്. ഹൈമയ്‌ക്കടുത്തെ മുഗൈസിനയില്‍ എതിരെ വന്ന ട്രെയ്‌്‌ലറുമായി
കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഏഴേകാലിനായിരുന്നു അപകടം. 19 പേരാണ്
ബസിലുണ്ടായിരുന്നതെന്നാണ് സൂചന. മൃതദേഹങ്ങള്‍ ഹൈമ ആശുപത്രിയില്‍
സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
മരിച്ചവര്‍ അഞ്ചു ഇന്ത്യക്കാരും ഒരു പാകിസ്‌താനിയുമാണെന്നാണ് പ്രഥമിക വിവരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല