Image

പ്രൊഫ. പി.ജെ. കുര്യന്‍ എം.പി.യ്‌ക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 08 October, 2011
പ്രൊഫ. പി.ജെ. കുര്യന്‍ എം.പി.യ്‌ക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പ്രസംഗിക്കുന്നതിനായി ന്യൂയോര്‍ക്കിലെത്തിയ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി.യ്‌ക്ക്‌ ന്യൂയോര്‍ക്കില്‍ ഊഷ്‌മളമായ സ്വീകരണം നല്‍കി.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന സ്ഥാപകനേതാവും അമേരിക്കയിലെ അറിയപ്പെടുന്ന പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക നേതാവുമായ ടി.എസ്‌. ചാക്കോ, ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌ റോയി എണ്ണശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നാണ്‌ എം.പി.യ്‌ക്ക്‌ സ്വീകരണം നല്‍കിയത്‌.

ഇന്ത്യയുടെ സുസ്ഥിരവികസനത്തെ പ്രതിപാദിച്ചുകൊണ്ടാണ്‌ താന്‍ പ്രസംഗിച്ചതെന്ന്‌ പ്രൊഫ. പി.ജെ. കുര്യന്‍ എം.പി. പറഞ്ഞു. രണ്ടാഴ്‌ചയോളം അമേരിക്കയില്‍ തങ്ങുന്ന അദ്ദേഹം വാഷിംഗ്‌ടണ്‍ ഡി.സി.യും സന്ദര്‍ശിക്കുന്നുണ്ടെന്ന്‌ അറിയിച്ചു.
പ്രൊഫ. പി.ജെ. കുര്യന്‍ എം.പി.യ്‌ക്ക്‌ ഊഷ്‌മള സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക