Image

ഒബാമയുടെ ഉപദേശക സമിതിയില്‍ വക്കാ...വക്കാ ഷക്കീരയും

Published on 08 October, 2011
ഒബാമയുടെ ഉപദേശക സമിതിയില്‍ വക്കാ...വക്കാ ഷക്കീരയും
വാഷിങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഉപദേശക സമിതിയില്‍ കൊളംബിയന്‍ പോപ്‌ താരം ഷക്കീരയേയും ഉള്‍പ്പെടുത്തി. അമേരിക്കയിലെ സ്‌പാനിഷ്‌ വംശജരുടെ വിദ്യാഭ്യാസ മികവിനുള്ള ഉപദേശക സമിതിയിലാണ്‌ കൊളംബിയന്‍ പോപ്‌ താരവും കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോളിന്റെ അവതരണഗാനം വക്കാ...വക്കാ... പാടി മനം കവര്‍ന്ന ഷക്കീരയുടെ നിയമനം.

ഷക്കീര ബെയര്‍ഫൂട്ട്‌ ഫൗണ്ടേഷന്‍ മുഖേന ജന്മനാട്ടിലെ വിദ്യാഭ്യാസരംഗത്തു ഷക്കീറ സേവനം നല്‍കുന്നു. അതുപോലെ ഹെയ്‌റ്റിയിലെയും ദക്ഷിണാഫ്രിക്കയിലെയും വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിലും ഇവര്‍ മുഖ്യപങ്കുവഹിക്കുന്നു.
ഒബാമയുടെ ഉപദേശക സമിതിയില്‍ വക്കാ...വക്കാ ഷക്കീരയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക