Image

ഹസ്സാരെയുടെ നിരാഹാരത്തില്‍ പങ്കെടുത്തിരുന്നു: ആര്‍.എസ്‌.എസ്‌

Published on 08 October, 2011
ഹസ്സാരെയുടെ നിരാഹാരത്തില്‍ പങ്കെടുത്തിരുന്നു: ആര്‍.എസ്‌.എസ്‌
ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ നിരാഹാര സമരത്തില്‍ അണ്ണാ ഹസ്സാരെയോടൊപ്പം ആര്‍.എസ്‌.എസും പങ്കെടുത്തിരുന്നുവെന്ന്‌ മേധാവി മോഹന്‍ ഭാഗവത്‌ പ്രസ്‌താവിച്ചു. അഴിമതിക്കെതിരേ രംഗത്തുവരുന്ന ഏതു പ്രസ്ഥാനമായും ആര്‍എസ്‌എസ്‌ യോജിച്ചു പ്രവര്‍ത്തിക്കുമെ ന്നും അദ്ദേഹം പറഞ്ഞു. നാഗ്‌പൂരില്‍ വ്യാഴാഴ്‌ച ആര്‍എസ്‌എസ്‌ സംഘടിപ്പിച്ച ദസറാറാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു മോഹന്‍,

ആര്‍.എസ്‌.എസാണ്‌ ഹസാരെയുടേയും രാംദേവിന്റേയും അഴിമതിവിരുദ്ധ സമരം ആവിഷ്‌കരിച്ച്‌ നടപ്പാക്കിയതെന്ന്‌ താന്‍ നേരത്തെ ഉന്നയിച്ചത്‌ ഇതോടെ ശരിയാണെന്ന്‌ തെളിഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ദ്വിഗ്‌വിജയ്‌ സിംഗ്‌ പറഞ്ഞു.താന്‍ ഈ ആരോപണം ഉന്നയിച്ചപ്പോഴൊക്കെ തന്നേ ഭ്രാന്താശുപത്രിയിലാക്കണമെന്നാണ്‌ അന്നാഹസാരെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും താനോ തന്റെ കൂടെയുള്ളവരോ ഒരു ആര്‍എസ്‌എസുകാരനെയും കണ്‌ടിട്ടില്ലെന്ന്‌ അന്നാഹസാരെ പ്രസ്‌താവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക