Image

മാര്‍ത്തോമാ യുവജനസഖ്യം പതിമൂന്നാമത് ദേശീയ സമ്മേളനം ഡാളസ്സില്‍ ആരംഭിച്ചു.

പി.പി.ചെറിയാന്‍ Published on 08 October, 2011
മാര്‍ത്തോമാ യുവജനസഖ്യം പതിമൂന്നാമത്  ദേശീയ സമ്മേളനം ഡാളസ്സില്‍ ആരംഭിച്ചു.

മസ്‌കിറ്റി (ഡാളസ്): നോര്‍ത്ത് അമേരിക്ക-യൂറോപ്പ്-കാനഡ മാര്‍ത്തോമാ യുവജനസഖ്യം പതിമൂന്നാമത് ദേശീയ സമ്മേളനം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഡാളസ് സെന്റ് പോള്‍സ് ചര്‍ച്ചില്‍ ഒക്‌ടോബര്‍ -7 വെള്ളിയാഴ്ച വൈകീട്ട് 6 മണിയോടെ ആരംഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മര്‍ത്തോമാ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന് പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ 5 മണിക്കു തന്നെ ആരംഭിച്ചു. കേരള സംസ്‌ക്കാര തനിമ വിളിച്ചോതുന്ന ചെണ്ടമേളങ്ങളുടേയും, വൈവിധ്യനിറങ്ങളോടു കൂടിയ മുത്തുകുടകളുടേയും അകമ്പടിയോടെ വിശിഷ്ടാതിഥികളേ വേദിയിലേക്ക് ആനയിച്ചു ഉപവിഷ്ടരായതോടെ സമ്മേളനപരിപാടകള്‍ക്ക് തുടക്കം കുറിച്ചു.

റവ.ബേബി ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. നിഷ ജേക്കബിന്റെ ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തിനും, പ്രിന്‍സി വര്‍ഗീസിന്റെ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനും ശേഷം നടന്ന ഭക്തിനിര്‍ഭരമായ സന്ധ്യാ നമസ്‌ക്കാരത്തിനും സൗത്ത് വെസ്റ്റ് റീജിയണ്‍ യുവജനസഖ്യാംഗങ്ങള്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് പ്രത്യേകമായി രൂപീകരിച്ച ക്വയര്‍ മാസ്റ്റര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു.

കോണ്‍ഫ്രന്‍സ് കമ്മിറ്റി അദ്ധ്യാക്ഷനും, സെന്റ് പോള്‍സ് ഇടവക വികാരിയുമായ റവ.എ.പി. നോബിള്‍ വിശിഷ്ടാതിഥികളെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യത്തിന് 2001 ല്‍ ദേശീയ സമ്മേളനം വിജയകരമായി നടത്തുന്നതിനും സാധിച്ചിരുന്നുവെന്നും, പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ ഭാഗ്യം കൈവരിക്കുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് സ്വാഗത പ്രസംഗത്തില്‍ എ.പി. നോബിള്‍ അച്ചന്‍ പറഞ്ഞു.

ഭാരതീയ അദ്ധ്യാത്മികതയില്‍ ഉടലെടുത്ത മതങ്ങളും, രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും, ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും വിത്തുകള്‍ പാകിയ ആര്‍ഷ ഭാരത സംസ്‌ക്കാരത്തില്‍ നിന്നും, ജോര്‍ജ്ജ് വാഷിംഗ്ടണും, എബ്രഹാം ലിങ്കണും, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങും പടുത്തുയര്‍ത്തിയ സംസ്‌ക്കാരത്തിലേക്ക് പറിച്ചുനടപ്പെട്ട പ്രവാസികളായ നാം വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ മദ്ധ്യേ മാറ്റമില്ലാത്ത സുവിശേഷത്തിന്റെ സന്ദേശ വാഹകരായി തീര്‍ക്കുന്നതിന് ഈ സമ്മേളനം ഇടയാക്കട്ടെ എന്ന ആശംസയോടെ യുവജനസംഖ്യം പതിമൂന്നാമത് ദേശീയ സമ്മേളനം നിലവിളക്കില്‍ പ്രകാശ നാളങ്ങള്‍ തെളിയിച്ചു. ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഡോ.വര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഉല്‍ഘാടനം നിര്‍വ്വഹിച്ചതായി പ്രഖ്യാപിച്ചും തുടര്‍ന്ന് സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീയറിന്റെ ഉല്‍ഘാടനം സുവനീയര്‍ കമ്മറ്റിക്കു വേണ്ടി സ്റ്റാന്‍ലി ജോര്‍ജ്ജില്‍ നിന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പ ഏറ്റുവാങ്ങി. പ്രൊഫസര്‍ ജേക്കബ് ജോര്‍ജ്ജിനു നല്‍കി നിര്‍വ്വഹിച്ചു.

ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ജോസ്.ടി.എബ്രഹാം, സെക്രട്ടറി ജോണ്‍ വര്‍ഗ്ഗീസ്(ജോജി), ബിനു.സി.തോമസ്(കൗണ്‍സില്‍ മെബര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ജനറല്‍ കണ്‍വീനറും, യുവജനസഖ്യം ഭദ്രാസന ട്രഷററുമായ ബാബു സൈമണ്‍ നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് സെന്റ് പോള്‍സ് ചര്‍ച്ച് യുവജനസഖ്യം തീം പ്രസന്റേഷന്‍ നടത്തി. റജിസ്‌ട്രേഷന്‍ കണ്‍വീനര്‍ വിനോദ് ചെറിയാന്‍ വിവിധ ഗ്രൂപ്പുകളെ പരിചയപ്പെടുത്തി.

ലീന പണിക്കര്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

റവ.ജയ്‌സണ്‍ തോമസ്, റവ.കെ.പി.തോമസ്, റവ.മിനോയ് കുരുവിള, റവ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്, റവ.സഖറിയ ജോണ്‍ , റവ.വര്‍ഗ്ഗീസ് മാത്യൂ, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വ്യത്യസ്ഥ സംസ്‌ക്കാരങ്ങളില്‍ ജീവിക്കുന്ന സുവിശേഷം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയം. ഞായറാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക