Image

കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍

Published on 08 October, 2011
കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍
കൊല്ലം: കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കച്ചേരിമുക്ക് സരോജവിലാസത്തില്‍ ജോസ്, ഭാര്യ റീന, മക്കളായ റീജ, സാഗര്‍, ജോസിന്റെ അമ്മ ബിയാട്രീസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോറിക്ഷ ഡ്രൈവറാണ് ജോസ്. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക