സഫേണ്‍(ന്യൂയോര്‍ക്ക്) : സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്റില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാള്‍ ആഗസ്റ്റ് 17, 18(ശനി, ഞായറാഴ്ച) തീയതികളിലായി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 5.30ന് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് റാസായും ദൈവവചന പ്രഘോഷണവും തുടര്‍ന്ന് ഗായകന്‍ അലക്‌സ് കെ.പോള്‍ നയിക്കുന്ന ഭക്തി ഗാനാലാപനം. ഞായറാഴ്ച, വാകത്താനം വള്ളിക്കാട് ദയറാ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോയിക്കുട്ടി വറുഗീസിന്റെ പ്രധാനകാര്‍മ്മികത്വത്തില്‍ നടക്കുന്ന വി. മൂന്നിമേല്‍ കുര്‍ബ്ബാനയില്‍ ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ.ഡോ. രാജു വര്‍ഗീസ് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.
റാസയെ തുടര്‍ന്ന് ആണ്ടുലേലവും ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക് റവ.ഡോ. രാജു വര്‍ഗീസ് (914) 426-2529, ജോസഫ് തോമസ്(201) 519-5297, ലിജു പോള്‍ (845) 642 6183, ജോണ്‍ ജേക്കബ് (201) 527- 5279