Image

അമേരിക്കയിലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌; 13 ഇന്ത്യക്കാര്‍ക്കെതിരേ കേസ്‌

Published on 08 October, 2011
അമേരിക്കയിലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌; 13 ഇന്ത്യക്കാര്‍ക്കെതിരേ കേസ്‌
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പില്‍ ഇന്ത്യന്‍ വംശജരും. നിരവധിയാളുകളുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ വിവരങ്ങള്‍ ചോര്‍ത്തി 130 ലക്ഷത്തിലേറെ വിലയുള്ള ഉത്‌പന്നങ്ങള്‍ വാങ്ങിയ 111 പേരില്‍ 13 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. വിഷ്‌ണു ഹരിലാല്‍, രവീന്ദ്ര സിങ്‌, അമര്‍ സിങ്‌, നേഹ പഞ്ചാബി സിങ്‌, രവി രാംരൂപ്‌, കമന്‍ സന്‍സായി എന്നിവരാണ്‌ തട്ടിപ്പ്‌ നടത്തിയ ഇന്ത്യക്കാര്‍.

ബാങ്ക്‌ ഉദ്യോഗസ്‌ഥര്‍, കടകളിലെയും റസ്‌റ്ററന്റുകളിലെയും ജീവനക്കാര്‍ എന്നിവരാണ്‌ `ഓപ്പറേഷന്‍ സൈ്വപര്‍ എന്നറിയപ്പെടുന്ന തട്ടിപ്പു നടത്തിയവരിലേറെയും. ഉപഭോക്‌താക്കളുടെ പഴ്‌സനല്‍ ഐഡി അവരറിയാതെ ചോര്‍ത്തിയെടുത്ത്‌ വിലപിടിപ്പുള്ള വസ്‌തുക്കള്‍ ഇവര്‍ സ്വന്തമാക്കി. ക്വീന്‍സ്‌ കൗണ്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക തട്ടിപ്പു ശൃംഖലകളില്‍ അംഗങ്ങളായ ഇവര്‍ക്ക്‌ യൂറോപ്പ്‌, ഏഷ്യ, ആഫ്രിക്ക, മധ്യപൂര്‍വദേശം എന്നിവിടങ്ങളിലും ബന്ധങ്ങളുണ്ട്‌. വ്യാജ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചു വാങ്ങുന്ന ഉത്‌പന്നങ്ങള്‍ ഇവിടങ്ങളിലേക്കു മറിച്ചുവിറ്റു വരികയായിരുന്നുവെന്നും കണ്ടെത്തി.

തട്ടിപ്പ്‌ നടത്തിയവരില്‍ 86പേര്‍ അറസ്‌റ്റിലായി. മറ്റുള്ള 25 പേരെ പോലീസ്‌ തെരയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക