Image

നാനോ എക്‌സല്‍ തട്ടിപ്പ്‌: രഞ്‌ജിനി ഹരിദാസിനെ ചോദ്യംചെയ്‌തു

Published on 08 October, 2011
നാനോ എക്‌സല്‍ തട്ടിപ്പ്‌: രഞ്‌ജിനി ഹരിദാസിനെ ചോദ്യംചെയ്‌തു
തിരുവനന്തപുരം: അഞ്ഞൂറ്‌ കോടിയോളം രൂപയുടെ തട്ടിപ്പ്‌ നടന്ന നാനോ എക്‌സല്‍ കേസില്‍ അവതാരക രഞ്‌ജിനി ഹരിദാസിനെ പോലീസ്‌ ചോദ്യം ചെയ്‌തു. രഞ്‌ജിനി നാനോ എക്‌സലിന്റെ പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചാണ്‌ അന്വേഷണ സംഘം രഞ്‌ജിനിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്‌.

നാനോ എക്‌സല്‍ തട്ടിപ്പ്‌ കമ്പനിയാണെന്ന്‌ തനിക്കറിയില്ലായിരുന്നെന്നും അതിനാലാണ്‌ അവരുടെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തതെന്നും രഞ്‌ജിനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കി. നാനോ എക്‌സല്‍ തൃശൂരില്‍ നടത്തിയ പരിപാടിയിലായിരുന്നു രഞ്‌ജിനി പങ്കെടുത്തത്‌. നടന്‍ ജഗദീഷും ഇതേ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജഗദീഷിനെയും ഉടന്‍ പൊലീസ്‌ ചോദ്യം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക