Image

എമിഗ്രേഷന്‍ പരിശോധന കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കാന്‍ തീരുമാനമായി

Published on 08 October, 2011
എമിഗ്രേഷന്‍ പരിശോധന കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കാന്‍ തീരുമാനമായി
നെടുമ്പാശ്ശേരി: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും എമിഗ്രേഷന്‍ പരിശോധന കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കാന്‍ തീരുമാനമായി. നവംബര്‍ മൂന്നു മുതലാണ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ നിയന്ത്രണം ഐ.ബി ഏറ്റെടുക്കുന്നത്. എമിഗ്രേഷന്‍ പരിശോധന ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എസ്.പിമാരെ നിയമിച്ചുകഴിഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചി വിമാനത്താവളത്തില്‍ ഇന്‍റലിജന്‍സ് ബ്യൂറോ എസ്.പിയെ നിയമിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ നിയമനം നടക്കും. നവംബര്‍ മൂന്നു മുതലാണ് കേരളത്തിലെ എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും എമിഗ്രേഷന്‍ പരിശോധന ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കുന്നത്.

നിലവില്‍ കേരളാ പോലീസാണ് വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ പരിശോധന നടത്തുന്നത്. 

ഇന്‍റലിജന്‍സ് ബ്യൂറോ ഏറ്റെടുക്കുന്നതോടെ കൊച്ചി വിമാനത്താവളത്തില്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും (എഫ്.ആര്‍.ആര്‍.ഒ) ഉണ്ടാകും. 180 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള വിസയുമായി വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ അവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും. കേരളത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ മാത്രമെ എഫ്ആര്‍ആര്‍ഒ ഉണ്ടാകൂ. മറ്റു വിമാനത്താവളങ്ങളില്‍ എസ്.പിമാര്‍ക്കായിരിക്കും എഫ്ആര്‍ആര്‍ഒയുടെ ചുമതല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക