വാഷിംഗ്ടണ്‍: അവധി ആഘോഷിച്ച് തിരിച്ചെത്തിയ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസിലേക്ക് ഒരു പുതിയ അംഗം കൂടി എത്തി. മറ്റാരുമല്ല, പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗായ സണ്ണി എന്ന ഒരുവയസുകാരന് പട്ടിയാണ് വൈറ്റ് ഹൗസിലെ പുതിയ അതിഥി. നേരത്തെയുണ്ടായിരുന്ന ബോ എന്ന പോര്‍ച്ചുഗീസ് വാട്ടര്‍ ഡോഗിന് വനിതാ പങ്കാളിയായാണ് സണ്ണിയെത്തിയിരിക്കുന്നത്.
പേരു സൂചിപ്പിക്കുന്നതുപോലെ എപ്പോഴും ഉത്സാഹവും പ്രസരിപ്പുമുള്ളവളാണ് സണ്ണി. സണ്ണിയും ബോയും വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ വിശ്രമിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 2009ല്‍ സെനറ്ററായിരുന്ന എഡ്വേര്‍ഡ് കെന്നഡിയാണ് ബോ എന്ന വാട്ടര്‍ ഡോഗിനെ ഒബാമ കുടുംബത്തിന് സമ്മാനമായി നല്‍കിയത്.