Image

ടെലികോം കരട് നയം അവതരിപ്പിച്ചു: റോമിങ് സൗജന്യമാക്കും

Published on 10 October, 2011
ടെലികോം കരട് നയം അവതരിപ്പിച്ചു: റോമിങ് സൗജന്യമാക്കും
ന്യൂഡല്‍ഹി: പുതിയ ദേശീയ ടെലികോം കരട് നയം കേന്ദ്രമന്ത്രി കപില്‍ സിബല്‍ അവതരിപ്പിച്ചു. രാജ്യത്തിനകത്ത് റോമിങ് സൗജന്യമാക്കല്‍, അതത് കാലത്തെ വിപണിക്കനുസരിച്ച് സ്‌പെക്ട്രം വില നിശ്ചയിക്കല്‍, സ്‌പെക്ട്രം വിതരണത്തിന് നിയമനിര്‍മാണം തുടങ്ങിയവ നയത്തില്‍ ഉള്‍പ്പെടുന്നു.

രാജ്യത്ത് ബ്രോഡ്ബാന്റ് സേവനം വ്യാപിപ്പിക്കും. മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനപ്രകാരം മൊബൈല്‍ നമ്പര്‍ മാറാതെ രാജ്യത്തെ ഏതുസ്ഥലത്തേയ്ക്കു മാറുന്നതിനും അനുവാദം നല്‍കുമെന്നും നയത്തില്‍ പറയുന്നു.

ഗ്രാമങ്ങളിലെ ടെലിഫോണ്‍ സാന്ദ്രത 2017 ഓടെ 35 ശതമാനത്തില്‍നിന്ന് 60 ശതമാനമാക്കും. 2020 ഓടെ എല്ലാ ഗ്രാമങ്ങളിലും ടെലഫോണ്‍ എത്തിക്കും. 175 ദശലക്ഷം ബ്രോഡ്ബാന്റ് ഉപഭോക്താക്കളെയാണ് 2017 ഓടെ പ്രതീക്ഷിക്കുന്നത്. 2020 ഓടെ ഇത് 600 ദശലക്ഷമാക്കാനും കരട് നയം വിഭാവനം ചെയ്യുന്നു. കരട് നയത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഒരുമാസമാണ് അനുവദിച്ചിട്ടുള്ളത്. ഡിസംബറില്‍ കുറ്റമറ്റ രീതിയില്‍ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക