Image

മദ്യവും അമിതവേഗവും ഇരട്ട സഹോദരന്‍മാരുടേയും യുവതിയുടേയും ജീവനെടുത്തു.

പി.പി.ചെറിയാന്‍ Published on 11 October, 2011
മദ്യവും അമിതവേഗവും ഇരട്ട സഹോദരന്‍മാരുടേയും യുവതിയുടേയും ജീവനെടുത്തു.

ആര്‍ലിംഗ്ട്ടണ്‍ (ഡാളസ്): അമിത വേഗത്തില്‍ പോയിരുന്ന 'ഹോണ്ട എക്കോര്‍ഡ്' ഒരു മരത്തില്‍ ഇടിച്ച് സഹോദരന്മാരായ മൈക്കിളും, സ്റ്റീഫനും, ഒരു യുവതിയും മരിച്ചു.

ഒക്‌ടോബര്‍ 10 തിങ്കളാഴ്ച രാവിലെ 3 മണിക്കാണ് അപകടം സംഭവിച്ചത്.

സൗത്ത് ഈസ്റ്റ് ഗ്രീന്‍ ഓക്കില്‍ വെച്ച് അമിത വേഗത്തില്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഫെര്‍ഗുസണ്‍ ജൂനിയര്‍ ഹൈസ്‌ക്കൂളിനു മുന്‍വശത്തുണ്ടായിരുന്ന മരത്തില്‍ ഇടിച്ചു രണ്ടായി പിളര്‍ന്നു. കാറിന്റെ മുന്‍വശത്തുണ്ടായിരുന്ന ഡ്രൈവറും, യാത്രക്കാരനും (ഇരട്ട സഹോദരന്മാര്‍ )സംഭവ സഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. പിന്‍സീറ്റിലുണ്ടായിരുന്ന യുവതി ഉള്‍പ്പെടെ മൂന്ന് പേരെ ഫോര്‍ട്ട് വര്‍ത്ത് ജോണ്‍ പീറ്റര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും യുവതി മരിച്ചതായി അധികൃതര്‍ അറിയിച്ചു.

മറ്റ് രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കുകള്‍ ഉണ്ടെങ്കിലും, അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടേയും പരിക്കേറ്റ രണ്ടു യുവാക്കളുടേയും പേര്‍ വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. കാറിന്റെ പുറകില്‍ നിന്നും മദ്യം നിറഞ്ഞ കുപ്പി കണ്ടെത്തിയിട്ടുണ്ട്. കാറില്‍ യാത്ര ചെയ്തിരുന്ന അഞ്ചു പേരും 17നും 21നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.

കഴിഞ്ഞമാസം ആദ്യവാരം ഇതുപോലെ ഒരു അപകടത്തില്‍ ആര്‍ലിംഗ്ടണില്‍ മൂന്നു യുവാക്കള്‍ മരണപ്പെട്ടിരുന്നു. മദ്യപിച്ചു വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
മദ്യവും അമിതവേഗവും ഇരട്ട സഹോദരന്‍മാരുടേയും യുവതിയുടേയും ജീവനെടുത്തു.
മൈക്കിളും, സ്റ്റീഫനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക