Image

സഭാ തര്‍ക്കം ദൈവത്തിന്റെ പേരിലുള്ള സ്വത്തിനുവേണ്ടി: കോടതി

Published on 12 October, 2011
സഭാ തര്‍ക്കം ദൈവത്തിന്റെ പേരിലുള്ള സ്വത്തിനുവേണ്ടി: കോടതി
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള കോലഞ്ചേരി പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിത്തര്‍ക്കം ദൈവത്തിന്റെ പേരിലുള്ള സ്വത്തിന്റെ ആധിപത്യത്തിനുവേണ്ടിയാണെന്ന്‌ ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസ്‌ അനന്തമായി നീളുമ്പോള്‍ ഇരുകൂട്ടരെയും ഒഴിപ്പിച്ച്‌ റിസീവര്‍ ഭരണം ഏര്‍പ്പെടുത്താന്‍ നിയമപ്രകാരം കോടതിക്ക്‌ അധികാരമുണ്ടെന്നു ഡിവിഷന്‍ ബെഞ്ച്‌ മുന്നറിയിപ്പു നല്‍കി.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ അന്യായം തള്ളിയ പ്രത്യേക പള്ളിക്കോടതി ഉത്തരവു ശരിവച്ചുകൊണ്ടാണു കോടതി ഇപ്രകാരം അഭിപ്രായപ്പെട്ടത്‌. ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു വേണ്ടി പള്ളി വികാരി, ഇട്ടന്‍പിള്ള, കുര്യാക്കോസ്‌, ഏബ്രഹാം കത്തനാര്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ ജസ്‌റ്റിസ്‌ വി. രാംകുമാര്‍, ജസ്‌റ്റിസ്‌ പി.ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ തള്ളി.

യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭകള്‍ തമ്മില്‍ ഒന്നിച്ചു പോകാനാവാത്ത വിധം അകന്നു പോകുകയാണെന്നു കോടതി വിലയിരുത്തി: സ്വത്തു കൂടുമ്പോള്‍ പിടിവലി കൂടുമെന്നതാണ്‌ അനുഭവം. കെടുകാര്യസ്‌ഥത മൂലമാണ്‌ ആരാധനാ കാര്യങ്ങളില്‍ ഉള്‍പ്പെടെ കോടതി ഇടപെടല്‍ വേണ്ടിവരുന്നത്‌. ഇരുകൂട്ടര്‍ക്കും വ്യവഹാരജ്വരം ബാധിച്ചിരിക്കുകയാണ്‌. കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക