Image

അധിക വൈദ്യുതിയെത്തി; പവര്‍കട്ട്‌ പിന്‍വലിച്ചു

Published on 13 October, 2011
അധിക വൈദ്യുതിയെത്തി; പവര്‍കട്ട്‌ പിന്‍വലിച്ചു
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞനാളുകളില്‍ ഏര്‍പ്പെടിത്തിയിരുന്ന പവര്‍കട്ട്‌ താത്‌കാലികമായി പിന്‍വലിച്ചു. കായംകുളം താപനിലയത്തില്‍ നിന്ന്‌ 150 മെഗാവാട്ട്‌ വൈദ്യുതി വാങ്ങി തുടങ്ങിയതോടെ സംസ്ഥാനത്ത്‌ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല ലോഡ്‌ഷെഡിങ്‌ പിന്‍വലിച്ചു. 15 ദിവസത്തേക്കാണ്‌ കായംകുളത്തുനിന്ന്‌ ഇത്രയും വൈദ്യുതി വാങ്ങുന്നത്‌. കേന്ദ്ര വിഹിതം വര്‍ധിച്ചതും ലോഡ്‌ ഷെഡിങ്‌ പിന്‍വലിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടി.

കേന്ദ്ര പൂളില്‍ നിന്ന്‌ കൂടുതല്‍ വൈദ്യുതി ലഭിച്ചതും പവര്‍കട്ട്‌ പിന്‍വലിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന്‌ കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നത്‌ സംസ്ഥാനത്തിന്‌ കനത്ത സാമ്പത്തികബാധ്യത ഇത്‌ വരുത്തിവെക്കും. കേന്ദ്രം വില കുറഞ്ഞ വൈദ്യുതി നല്‍കുമെന്ന പ്രതീക്ഷയില്‍ വൈദ്യുതി വാങ്ങുന്നതിന്‌ വ്യാപാരികള്‍ സമര്‍പ്പിച്ച ദര്‍ഘാസ്‌ പൊട്ടിക്കുന്നത്‌ മാറ്റിവെച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക