Image

ഹിസാറില്‍ ഉപതിരഞ്ഞെടുപ്പ് തുടങ്ങി

Published on 13 October, 2011
ഹിസാറില്‍ ഉപതിരഞ്ഞെടുപ്പ് തുടങ്ങി
ഹിസാര്‍ ‍(ഹരിയാണ): കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന അണ്ണാ ഹസാരെ സംഘത്തിന്റെ ആഹ്വാനത്തിനിടയില്‍ ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് തുടങ്ങി. നാലു ലക്ഷത്തോളം പേരാണ് ഇവിടെ സമ്മതിദാനവകാശം വിനിയോഗിക്കുന്നത്.

ജനലോക്പാലിനെ പിന്തുണയ്ക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. പകരം ആരെ ജയിപ്പിക്കണമെന്ന് ഹസാരെ സംഘം വ്യക്തമാക്കിയിട്ടില്ല.

ഹരിയാണ മുന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്. ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയിയാണ് ബി.ജെ.പി. പിന്തുണയോടെ മത്സരിക്കുന്ന എച്ച്.ജെ.സി. സ്ഥാനാര്‍ഥി. ഹസാരെയുടെ നിലപാട് ബിഷ്‌ണോയിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ മണ്ഡലത്തിലെ പരാജയം ഹസാരെയുടെ വിജയമായി ചിത്രീകരിക്കപ്പെടുമെന്ന ആശങ്കയും കോണ്‍ഗ്രസ്സിനുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക