Image

ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളി പെരുന്നാളിന് തുടക്കമായി

ബിനോയി സെബാസ്റ്റ്യന്‍ Published on 13 October, 2011
ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളി പെരുന്നാളിന് തുടക്കമായി

ഡാളസ് : സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ , മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മ്മപെരുന്നാള്‍ 2011 ഒക്‌ടോബര്‍ 14, 15, 16 (വെള്ളി, ശനി, ഞായര്‍ ) എന്നീ തീയതികളില്‍ , ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ , പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.

ഒക്‌ടോബര്‍ 9-ാം തീയതി ഞായറാഴ്ച വി: കുര്‍ബ്ബാനക്കു ശേഷം, വികാരി.റവ.ഫാ.മാത്യൂ കാവുങ്കല്‍ കൊടി ഉയര്‍ത്തിയതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 14-ാം തീയതി(വെള്ളിയാഴ്ച) വൈകീട്ട് 6 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനക്കുശേഷം, വിവിധ ഭക്ത സംഘടനകളുടെ വാര്‍ഷീകാഘോഷങ്ങള്‍ നടക്കും. ആയതിനോടനുബന്ധിച്ചുള്ള കള്‍ച്ചറല്‍ പ്രോഗ്രാം, ചര്‍ച്ച് ഈവന്റ് കോര്‍ഡിനേറ്റര്‍മാരായ ശ്രീ.സെസില്‍ മാത്യൂ, ശ്രീമതി. മിനി മാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടും. 15-ാം തീയതി(ശനിയാഴ്ച) രാവിലെ വി:കുര്‍ബ്ബാനക്കുശേഷം വെരി.റവ.കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ യൂത്ത് റിട്രീറ്റ് നടക്കും. വൈകീട്ട് 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം, വാദ്യമേളങ്ങളോടുകൂടിയ വര്‍ണ്ണശബളമാര്‍ന്ന റാസയും, തുടര്‍ന്ന് പ്രഭഗത്ഭ വാഗ്മിയും, അറിയപ്പെടുന്ന സുവിശേഷ പ്രസംഗകനുമായ വെരി.റവ.കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌ക്കോപ്പയുടെ വചന പ്രഘോഷണവും ഉണ്ടായിരിക്കും.

പ്രധാന ദിവസമായ ഞായറാഴ്ച രാവിലെ 8.15ന് പ്രഭാത പ്രാര്‍ത്ഥനയും, 9 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി: മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടക്കും.

11.30ന് റാസയും, തുടര്‍ന്ന് വിഭവസമൃദ്ധമായ പെരുന്നാള്‍ സദ്യയും ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ശ്രീ.മാമന്‍ . പി. ജോണും കുടുംബവുമാണ്.

പെരുന്നാള്‍ ക്രമീകരണങ്ങളുടെ നടത്തിപ്പിനായി, വികാരി റവ.ഫാ.മാത്യൂ കാവുങ്കല്‍ , വൈസ് പ്രസിഡന്റ് ശ്രീ.അലക്‌സ് ജോര്‍ജ്, ട്രസ്റ്റി ശ്രീ. ജോസഫ് ജോര്‍ജ്, സെക്രട്ടറി ശ്രീ. അച്ചു ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളി പെരുന്നാളിന് തുടക്കമായി
മാര്‍ ഇഗ്നേഷ്യസ് പള്ളി,
ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളി പെരുന്നാളിന് തുടക്കമായി
പെരുന്നാളിന് കൊടി കയറ്റുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക