Image

സൗമ്യ വധം: ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കും

Published on 13 October, 2011
സൗമ്യ വധം: ഡോ. ഉന്മേഷിനെ വീണ്ടും വിസ്തരിക്കും
തൃശ്ശൂര്‍ ‍: സൗമ്യ വധക്കേസില്‍ വിവാദമൊഴി നല്‍കിയ ഡോ. എ.കെ ഉന്മേഷിനെ വീണ്ടും വിസ്തരിക്കാന്‍ തൃശ്ശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടു. പോസ്റ്റുമോര്‍ട്ടം നടത്തിയത് താന്‍തന്നെയാണെന്ന് ഉന്മേഷ് കോടതിയില്‍ ഇന്നും ആവര്‍ത്തിച്ചു. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സത്യസന്ധമായ മൊഴിയാണ് താന്‍ നല്‍കിയതെന്നും ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വീണ്ടും വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടത്. ഈമാസം 15ന് വിചാരണയ്ക്കുവേണ്ടി ഉന്മേഷ് വീണ്ടും ഹാജരാകണം.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി ഡോ. ഷേര്‍ളി വാസു നല്‍കിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെതിരായി ഡോ.എ.കെ. ഉന്‍മേഷ് മൊഴിനല്‍കിയതാണ് വിവാദമായത്. ഡോ. ഷേര്‍ളിവാസുവല്ല താനാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നായിരുന്നു ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഉന്‍മേഷ് ഇന്നലെ മൊഴി നല്കിയത്. പ്രോസിക്യൂഷനെതിരായ അദ്ദേഹത്തിന്റെ മൊഴിക്കെതിരേ ഡോ. ഷേര്‍ളി വാസുവും രംഗത്ത് വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക