Image

സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി: സുപ്രീം കോടതി

Published on 13 October, 2011
സുരക്ഷാ നമ്പര്‍ പ്ലേറ്റ്  നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി: സുപ്രീം കോടതി
ന്യൂഡല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ, ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, സ്വാതന്തര്‍ കുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കാത്ത സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഗതാഗത സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഉത്തരവുകള്‍ നടപ്പാക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചു.

ഹരിയാണയ്ക്ക് കോടതി 50,000 രൂപ പിഴശിക്ഷ വിധിക്കുകയും ചെയ്തു. എട്ടാഴ്ചക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്ന് കോടതി ഹരിയാണ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക