Image

പ്രശാന്ത് ഭൂഷണെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Published on 13 October, 2011
പ്രശാന്ത് ഭൂഷണെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണെ മര്‍ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഡല്‍ഹി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തേജിന്ദര്‍ സിംഗ്, വിഷ്ണു ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കോടതിയില്‍ കീഴടങ്ങാന്‍ ആലോചിക്കുന്നതിനിടെയായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇന്ദര്‍ വര്‍മയെ ഇന്നലെ തന്നെ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക